കൊല്ലത്ത് ജനജാഗ്രത പദയാത്ര 27, 28 തീയതികളിൽ, കെ. സുധാകരൻ നയിക്കും

കൊല്ലം: വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനും എതിരെ കോൺഗ്രസ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജൻ ജാഗരൻ അഭിയാൻ ക്യാമ്പയിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എം പി നയിക്കുന്ന ജന ജാഗ്രത പദയാത്ര 27, 28 തീയതികളിൽ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. 27ന് വൈകിട്ട് കരുനാഗപ്പള്ളി കോൺഗ്രസ് ഭവന് മുന്നിൽ നിന്നും ആരംഭിക്കുന്ന പദയാത്ര മഹാത്മാ ഗാന്ധിയുടെ പാദസ്പർശം കൊണ്ട് ധന്യമായതും ആരാധ്യനായ കുമ്പളത്ത് ശങ്കുപിള്ളയുടെ കർമ്മ വേദിയുമായ പന്മന ആശ്രമത്തിൽ ഒന്നാം ദിവസം സമാപിക്കും.

കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എം പി അന്നേ ദിവസം ആശ്രമത്തിൽ തങ്ങും. തുടർന്ന് 28ന് രാവിലെ പ്രഭാതഭേരി, 8.30ന് സ്വാതന്ത്ര്യ സമര സേനാനികളും, പൗര പ്രമുഖൻമാരുമായി കൂടികാഴ്ച, 9ന് പത്രദൃശ്യ മാധ്യമ പ്രതിനിധികളുമായി കൂടിക്കാഴ്ച എന്നിവ ആശ്രമത്തിൽ ഉണ്ടാകും. തുടർന്ന് 10ന് ആരംഭിക്കുന്ന പദയാത്ര സ്വാതന്ത്ര്യ സമര സേനാനി ബാരിസ്റ്റർ, എ കെ പിള്ളയുടെ ജന്മസ്ഥലമായ കൂഴംകുളത്ത് സമാപിക്കുമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് അറിയിച്ചു.

Related posts

Leave a Comment