‘കൂടുതൽ കരുത്തോടെ കോൺഗ്രസ്‌’ ; ആദ്യ യൂണിറ്റ് രൂപീകരണം ഒറ്റപ്പാലത്ത് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌ :കെ പി സി സിയുടെ ആദ്യ സമ്മേളനം നടന്ന ഒറ്റപ്പാലത്ത് ചരിത്രത്തിലാദ്യമായി കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ഉദ്ഘാടനം നടന്നു.ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ആറ്റാശ്ശേരിയിലാണ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ രൂപീകരണം നടന്നത്. ആദ്യ യൂണിറ്റ് കമ്മിറ്റിയുടെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നിർവഹിച്ചു. എഐസിസി സെക്രട്ടറി പി വി മോഹനൻ,കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി ടി തോമസ്,കൊടിക്കുന്നിൽ സുരേഷ്,എംപി മാരായ രമ്യ ഹരിദാസ്,വി കെ ശ്രീകണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികൾ കെപിസിസി പ്രസിഡന്റിൽ നിന്നും ചുമതലയേൽക്കുകയും ചെയ്തു. യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തെ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് കോൺഗ്രസ് പ്രവർത്തകർ കാണുന്നത്.

Related posts

Leave a Comment