യുഡിഎഫിന്റെ കുടുംബസത്യാഗ്രഹം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടാലിലെ വീട്ടില്‍ സത്യാഗ്രഹസമരം നടത്തി

കണ്ണൂര്‍: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവിനെതിരെ യുഡിഎഫിന്റെ കുടുംബസത്യാഗ്രഹം ഇന്ന് നടന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടാലിലെ വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സമരത്തില്‍ പങ്കാളിയായി. കോര്‍പറേറ്റ് താല്‍പര്യങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേതെന്നും സാധാരണക്കാരുടെ പ്രയാസങ്ങള്‍ ഈ മഹാമാരിസമയത്തു പോലും കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് വിഷയമേ ആകുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ഭാര്യ സ്മിത, മകന്‍ സന്‍ജോഗ്, മകന്റെ ഭാര്യ ശ്രീലക്ഷ്മി, കുടുംബാംഗങ്ങളായ അനില്‍കുമാര്‍, സജിത്കുമാര്‍, നിഷാന്ത്, ബിന്ദു അനില്‍, അതുല്‍ അനില്‍, അഡ്വ സോനാ ജയറാം,സോണി ഗോകുല്‍ എന്നിവരും കെ സുധാകരനൊപ്പം സമരത്തില്‍ പങ്കെടുത്തു.

Related posts

Leave a Comment