കാക്കി ഉടുപ്പുമിട്ട് റെഡ് വോളന്റീയർമാരുടെ പണിയെടുക്കുന്നവർ കോൺഗ്രസിന്റെ മറ്റൊരു മുഖം കാണേണ്ടിവരും ; സമരങ്ങളെ നേരിടാൻ തയ്യാറെടുത്തുകൊള്ളൂവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോൺഗ്രസിന്റെ കുട്ടികളെ അടിച്ചൊതുക്കി കേരളത്തെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ കോൺഗ്രസിന്റെ തുടർ സമരങ്ങളെ നേരിടാൻ തയ്യാറെടുത്തുകൊള്ളൂവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

നിയമങ്ങളെയും നിയമം നടപ്പാക്കുന്നവരെയും എന്നും ബഹുമാനിച്ച പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്. പക്ഷെ കാക്കി ഉടുപ്പുമിട്ട് റെഡ് വോളന്റീയർമാരുടെ പണിയെടുക്കാൻ ഇറങ്ങുന്നവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും.

മോഫിയയ്ക്ക് നീതി കിട്ടും വരെ കോൺഗ്രസ്‌ പിന്നോട്ടില്ലെന്നും സമരമുഖത്തു പോരാട്ടം തുടരുന്ന കോൺഗ്രസ്‌ പ്രവർത്തകരെയും നേതാക്കളെയും പാർട്ടി അഭിവാദ്യം ചെയ്യുന്നതായും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment