മാർക്ക് ജിഹാദ് വിഷയം ; അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് കത്ത് നൽകി കെ സുധാകരൻ

മലയാളി വിദ്യാർത്ഥികൾക്കെതിരെ വിഷം തുപ്പിയ ഡൽഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എംപി രാഷ്ട്രപതിയ്ക്ക് കത്ത് നൽകി.

ഈ വിഷയത്തിൽ സംഘപരിവാറിനെ ഭയന്നാകാം കേരള മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുന്നത്. എന്നാൽ ഞങ്ങൾ ആവർത്തിച്ച് പറയുന്നു, ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി കുട്ടികളുടെ സംരക്ഷണത്തിനായി കോൺഗ്രസ്‌ ഏതറ്റം വരെയും പോകുമെന്നും കെ സുധാകരൻ എംപി ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment