കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി 25ന് ജില്ലയില്‍

കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന കെ സുധാകരന്‍ എം പിക്ക് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25ന് ലക്കിടിയില്‍ വെച്ച് സ്വീകരണം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവുമായി ജില്ലയില്‍ ആയിരക്കണക്കിനാളുകളുടെ പേരില്‍ കേസെടുത്ത് കോടിക്കണക്കിന് രൂപ പിഴ ഈടാക്കുന്ന സര്‍ക്കാര്‍ നടപടി ജനങ്ങള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. കോവിഡ് കാലത്തെ ദുരിതങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസങ്ങളും കഷ്ടങ്ങളും ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പ്രക്ഷോഭം നടത്താനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ ഡി സി സി പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ ടി സിദ്ദിഖ് ,ഐ സി ബാലകൃഷ്ണന്‍, നേതാക്കളായ പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, കെ കെ ഏബ്രഹാം, അഡ്വ. എന്‍ കെ വര്‍ഗീസ്, പി ചന്ദ്രന്‍, ടി ജെ ഐസക്, പി പി ആലി, വി എ മജീദ്, കെ വി പോക്കര്‍ഹാജി, കെ കെ വിശ്വനാഥന്‍, എ പ്രഭാകരന്‍ മാസ്റ്റര്‍, എം എ ജോസഫ്, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, ഒ വി അപ്പച്ചന്‍, എന്‍ എം വിജയന്‍, എം ജി ബിജു, ബിനു തോമസ്, നിസി അഹമ്മദ്, പി കെ അബ്ദുറഹിമാന്‍, ഡി പി രാജശേഖരന്‍, പി എം സുധാകരന്‍, എന്‍ സി കൃഷ്ണകുമാര്‍, എം എം രമേശ് മാസ്റ്റര്‍, എടക്കല്‍ മോഹനന്‍, ഓ ആര്‍ രഘു, ശോഭന കുമാരി, ആര്‍ പി ശിവദാസ്, എക്കണ്ടി മൊയ്തുട്ടി, എച്ച് ബി പ്രദീപ്മാസ്റ്റര്‍, ഉലഹന്നാന്‍ നീരന്താനം, പി ഡി ഷാജി, പി കെ കുഞ്ഞുമൊയ്തീന്‍, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, കമ്മന മോഹനന്‍, പി വി ജോര്‍ജ്, മോയിന്‍ കടവന്‍, കെ ഇ വിനയന്‍, ചിന്നമ്മ ജോസ്, സി ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, അഡ്വ. വേണുഗോപാല്‍, അഡ്വ. ശ്രീകാന്ത് പട്ടയന്‍, സില്‍വി തോമസ്, എ എം നിഷാന്ത്, ആര്‍ രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment