ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് അനുശോചിച്ചു

സ്വരമാധുരി കൊണ്ട് ജനമനസ്സുകൾ കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അനുശോചിച്ചു. സംഗീത ലോകത്ത് ഇതിഹാസം തീർത്ത അതുല്യ പ്രതിഭയായിരുന്നു ലതാമങ്കേഷ്‌കർ.മാസ്മരിക ശബ്ദം കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ചു. ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ഏഴുപതിറ്റാണ്ട് ലതാമങ്കേഷ്‌റിന്റെ ശബ്ദം ഹൃദയത്തിലേറ്റിയ വലിയ ആസ്വാദക വൃന്ദം തന്നെ ഉണ്ടായിരുന്നു. ലതാമങ്കേഷ്‌റിന്റെ ഒട്ടനവധി ഗാനങ്ങൾ മലായളക്കരയും നെഞ്ചേറ്റിയിട്ടുണ്ട്. ലതാമങ്കേഷ്‌കറിന്റെ വേർപാട് ഇന്ത്യൻ സംഗീത ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് സുധാകരൻ പറഞ്ഞു.

Related posts

Leave a Comment