പതിനാല് ജില്ലകളിലും കെപിസിസി പ്രസിഡന്റ് സന്ദർശനം നടത്തും ; നേതാക്കളുമായി സംവദിക്കും

14 ജില്ലകളിലും പുതിയ DCC അധ്യക്ഷൻമാർ സ്ഥാനമേറ്റിരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അതാത് ജില്ലകളിലെ നേതാക്കളുമായി സംവദിക്കും. പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ഈ നാടും നാട്ടുകാരും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മൂല്യവും പ്രസക്തിയും തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

മൂവർണ്ണക്കൊടി കൈകളിലേന്തി ഈ രാജ്യത്തിനെ മുന്നോട്ട് നയിക്കാൻ കൂടുതൽ കുട്ടികൾ കടന്നു വരണം. ആളെ കൊല്ലുന്ന ചെന്നായ്ക്കൂട്ടങ്ങളിലേയ്ക്കല്ല, ബഹുസ്വരതയുടെ മനോഹാരിതയുമായി രാജ്യത്തിൻ്റെ പ്രതീക്ഷയായി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്കാണ് പുതിയ തലമുറ ചേക്കേറേണ്ടത്. സ്വയം നവീകരിക്കപ്പെടുന്ന ഈ പ്രസ്ഥാനത്തിൻ്റെ ഉറച്ച നിലപാടുകളും നയങ്ങളും പുതിയ കുട്ടികളെ ആകർഷിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്.

രാജ്യവും സംസ്ഥാനവും ഭരണകൂട കെടുകാര്യസ്ഥതയുടെ പേരിൽ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിച്ച് ഉചിതമായ പ്രതിഷേധങ്ങൾ ഉയരേണ്ട സമയം ആഗതമായിരിക്കുന്നു. ജനപക്ഷത്ത് പ്രതിപക്ഷം മാത്രമാണുള്ളത്. ജന വിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ സമരകാഹളം ഉടൻ മുഴങ്ങും.

ഒന്നിച്ചൊന്നായി കൂടുതൽ
കരുത്തോടെ നീങ്ങേണ്ട സമയമാണ്.KPCC യുടെ അധ്യക്ഷനായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി എല്ലാ DCCകളിലും പര്യടനം നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ജില്ലകളും സന്ദർശന തീയതികളും

16-09-21 കോട്ടയം &ഇടുക്കി

17 -09-21 എറണാകുളം & തൃശൂർ

18-09-21 ആലപ്പുഴ & പത്തനംതിട്ട

21-09-21 കണ്ണൂർ & കാസർകോട്

24-09-21 തിരുവനന്തപുരം & കൊല്ലം.

25-09-21 കോഴിക്കോട് & വയനാട്

30-09-21 പാലക്കാട് & മലപ്പുറം,
എന്ന ക്രമത്തിലായിരിക്കും സന്ദർശനങ്ങൾ . പ്രാദേശിക നേതാക്കളടക്കം ഓരോ ജില്ലയിലെയും പ്രധാന നേതാക്കളുമായി ചുരുങ്ങിയ സമയത്തിൽ സംവദിക്കും.
ഒറ്റക്കെട്ടായ് മുന്നോട്ട്…

Related posts

Leave a Comment