Global
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു.
അയർലൻഡ്:കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കള്ള ക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രെദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു രാഷ്ട്രീയ ഗൂഡാലോചന കൂടിയാണ് ഇത്.
കേസിൽ ശിക്ഷിക്കപ്പെടാൻ മാത്രമുള്ള ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിനെ നിശബ്ദമാക്കാനോ, കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനോ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ല.
മതിയായ തെളിവുകൾ പോലുമില്ലാതെ കെ. സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോകും. സുധാകരന്റെ അറസ്റ്റ് ചെയ്തതിൽ പിണറായി സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഒഐസിസി അയർലൻഡ് ഭാരവാഹികൾ പറഞ്ഞു. കേരള സർക്കാരിന്റെ അഴിമതിയിൽ നിരന്തര വിമർശനം ഉയർത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ഒഐസിസി അയർലൻഡ് പ്രതിഷേധിക്കുന്നത്.
പിണറായി ഭരണം ജനങ്ങൾക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്. സുധാകരനെപോലെയുള്ള ഒരു നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ മാത്രം പിണറായി ഭരണം കൊണ്ട് കഴിയില്ലെന്നും ഒഐസിസി അയർലൻഡ് വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഒഐസിസി അയർലൻഡ് പ്രസിഡന്റ് ലിങ്സ്റ്റർ, ജനറൽ സെക്രട്ടറി സാഞ്ചോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പുന്നമട ജോർജ് കുട്ടി, റോണി കുരിശിങ്കൽ പറമ്പിൽ, കുരുവിള ജോർജ്, ചാൾസൺ ചാക്കോ, സുബിൻ ഫിലിപ്പ്, ജിനെറ്റ്, ഫവാസ് മടശ്ശേരി, ബേസിൽ ബേബി, ഫ്രാൻസിസ് ജേക്കബ് ലിജോ ജോസഫ്, ലിജു ജേക്കബ് എന്നിവർ പ്രതിഷേധം അറിയിച്ചു.
ReplyForward
Kuwait
വയനാട് പുനരധിവാസ പദ്ധതി : ഒ.ഐ.സി.സി കുവൈറ്റ് ഓണാഘോഷം മാറ്റിവെച്ചു!
കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷം മാറ്റിവെച്ചു! വയനാട് ദുരന്തത്തെ തുടർന്ന് ഈ വര്ഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷം മാറ്റിവെച്ചതായി ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അറിയിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒ.ഐ.സി.സി കുവൈറ്റിന്റെ ആദ്യഗഡു അഞ്ചുല ലക്ഷം രൂപയിൽ നിന്നും പത്ത് ലക്ഷം രൂപയായി ഉയർത്തുന്നതിനും ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിതീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ ചേർന്ന വാർത്ത കുറിപ്പിൽ അറിയിച്ചു. ഇതിനു പുറമെ ദുരന്തത്തോടനുബന്ധിച്ച് വിവിധ ജില്ലാ കമ്മിറ്റികളുടെ വകയായ പ്രത്യക ധനസഹായങ്ങളും പുരോഗമിക്കുന്നുണ്ട്.
Featured
2024 ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കും ഈ വര്‍ഷത്തേതെന്ന് കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സര്‍വിസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 1991-2020 ദീര്‍ഘകാല ശരാശരിയേക്കാള്‍ 1.54 ഡിഗ്രി സെല്‍ഷ്യസാണ് യൂറോപ്പിലുടനീളം ഏറിയ ചൂട്. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള നിലവാരത്തേക്കാള്‍ ആഗോള ശരാശരി താപനില 1.5സെല്‍ഷ്യസ് കവിഞ്ഞ 14 മാസകാലയളവില്‍ 13ാമത്തെ മാസമായി ആഗസ്റ്റ് മാറി.
2015നു ശേഷം ഏറ്റവും തണുപ്പുള്ള വേനല്‍ക്കാലം ആയിരുന്നിട്ടും യൂറോപ്പില്‍ ഭൂരിഭാഗത്തും ശരാശരി വേനല്‍ക്കാലത്തേക്കാള്‍ ചൂട് അനുഭവപ്പെട്ടു. ഈ വര്‍ഷം ഇതുവരെയുള്ള ആഗോള ശരാശരി താപനില 0.7ഇ ആണ്. ഇത് 1991-2020 ലെ ശരാശരിയേക്കാള്‍ ഏറ്റവും ഉയരത്തിലാണ്. ഇതിന്റെ പ്രതിഫലനമായി ലോകമെമ്പാടും ഉഷ്ണതരംഗങ്ങളും തീവ്രമായ കാലാവസ്ഥാ ആഘാതങ്ങളും സംഭവിച്ചു. ഈ വേനല്‍ക്കാലത്ത് താപനിലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടുതല്‍ തീവ്രമാകുമെന്നും കോപ്പര്‍നിക്കസ് ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗെസ് പറഞ്ഞു.
യൂറോപ്പിലുടനീളം വേനല്‍ക്കാലത്ത് താപനില റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഓസ്ട്രിയ അവരുടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. സ്പെയിന്റെ ഏറ്റവും ചൂടേറിയ മാസമായി ആഗസ്റ്റ് മാറി. യൂറോപ്പിലുടനീളമുള്ള തെക്ക്- കിഴക്കന്‍ പ്രദേശങ്ങളില്‍ ചൂട് കേന്ദ്രീകരിക്കുമ്പോള്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, യുകെ, പോര്‍ച്ചുഗലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, ഐസ്ലാന്‍ഡ്, തെക്കന്‍ നോര്‍വേ എന്നിവിടങ്ങളില്‍ ഇത് തണുപ്പേറ്റി.
ആഗോള താപനില വര്‍ധനയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണെങ്കിലും എല്‍ നിനോ മൂലമുള്ള സ്വാഭാവിക കാലാവസ്ഥാരീതിയാണ് 2023ലും 24ലും റെക്കോര്‍ഡ് ചൂടിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 ജൂണ്‍ മുതല്‍ 2024 മെയ് വരെ എല്‍ നിനോ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതല താപനിയേറ്റി. ഉയര്‍ന്ന സമുദ്രോപരിതല താപനില അന്തരീക്ഷത്തിലേക്ക് കൂടുതല്‍ ചൂട് പ്രസരണം ചെയ്തു. എല്‍ നിനോ അവസാനിച്ചെങ്കിലും ആഗോള താപനില വര്‍ധിപ്പിക്കുന്നതിലുള്ള ഇതിന്റെ പങ്ക് 2024നെ മൊത്തത്തില്‍ സ്വാധീനിക്കും. വരും മാസങ്ങളില്‍ ലാ നിനയുടെ തണുത്ത ഘട്ടത്തിലേക്ക് പസഫിക് മേഖല കടക്കുമെന്ന് ആസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞര്‍ കരുതുന്നു.
Featured
ഉത്തര കൊറിയയിലെ വെള്ളപ്പൊക്കത്തില്‍ ആയിരങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് 30 ഉദ്യോഗസ്ഥര്‍ക്ക് വധ ശിക്ഷ നല്‍കി കിം ജോങ് ഉന്‍
പോങ്യോങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തം കാരണം 1000ത്തോളം പേരാണ് ഉത്തര കൊറിയയില്‍ മരിച്ചത്. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങള്‍ സംഭവിച്ചതിന് പുറമെ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2019 മുതല്‍ ചാഗാംഗ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ്ഹൂണും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉത്തരകൊറിയയെ സാരമായി ബാധിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങള്‍ കിം ജോങ് ഉന്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.
15,400 ആളുകള്‍ക്ക് പ്യോംങ്യാങില്‍ അഭയമൊരുക്കുകയും ചെയ്തു. എന്നിരുന്നാലും, വെള്ളപ്പൊക്കത്തില്‍ നിരവധിയാളുകള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കിം നിഷേധിച്ചു. ഉത്തരകൊറിയയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കോട്ടം തട്ടാന്‍ വേണ്ടി ദക്ഷിണ കൊറിയ നടത്തുന്ന ബോധപൂര്‍വമായ ശ്രമം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login