ദുബായ് ഇൻകാസ് സ്വാതന്ത്ര്യദിനാഘോഷവും വീക്ഷണം ഓൺലൈൻ യു.എ.ഇ പതിപ്പ് ഉദ്ഘാടനവും കെ.പി.സി.സി പ്രസിഡന്റ്‌ നിർവ്വഹിച്ചു

ദുബായ്: രാജ്യത്തിൻ്റെ യശസ്സുയർത്തിയ ഉന്നതമായ മൂല്യങ്ങൾ കോൺഗ്രസ്സിൻ്റെ സംഭാവനയാണെന്നും ,വർഗ്ഗീയവിഷം തളിച്ച് അത് ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ജനാതിപത്യ, മതേതര വിശ്വാസികൾ ഒറ്റക്കെട്ടായ് പോരാടണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി പ്രസ്താവിച്ചു.

75 മത് സ്വാതന്ത്രദിനാഘോത്തോടനുബന്ധിച്ച് ദുബായ് ഇൻകാസ്
സംഘടിപ്പിച്ച ഓൺലൈൻ ആഘോഷപരിപാടി ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇൻകാസ് പ്രസിഡന്റ് നദീർകാപ്പാട്അധ്യക്ഷം വഹിച്ചു. ജനറൽസെക്രട്ടറി ബി.എ.നാസർ സ്വാഗതം പറഞ്ഞു.പാർട്ടി പത്രമായ വീക്ഷണത്തിൻ്റെ യു.എ.ഇ ഓൺലൈൻ പതിപ്പിൻ്റെ ഉൽഘാടനം കെ.പി.സി സി പ്രസിഡന്റ് നിർവഹിച്ചു.
വാർത്തകൾ സൃഷ്ടിക്കപ്പെടുകയും ഭരണകൂട താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുകയും ചെയ്യുമ്പോൾ ജനഭിലാഷത്തിനൊപ്പം നിൽക്കാൻ വീക്ഷണം പത്രത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ദേശീയ പ്രസ്ഥാനത്തിന്ന് പ്രചോദനമേകിയത് അക്കാലത്തെ ജനകീയ മാധ്യമങ്ങളായിരുന്നു. പാർട്ടി നയങ്ങളും പരിപാടികളും
പ്രവാസ ലോകത്ത് നിന്നുമറിയാൻ വീക്ഷണം ഓൺലൈൻ പത്രംവഴി കഴിയട്ടെയെന്ന് അദ്ദേഹം
ആശംസിച്ചു.

അംഗങ്ങൾ സ്വാതന്ത്രദിന പ്രതിജ്ഞയെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ
പ്രസിഡന്റ് ഇ.പി.ജോൺസൺ മുഖ്യപ്രഭാഷണം നടത്തി.
യു. എ. ഇൻകാസ് അകറ്റിംഗ് പ്രസിഡന്റ് ടി.എ.രവീന്ദ്രൻ,ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഡ്വ: ഹാഷിഖ് തൈക്കണ്ടി,യു. എ. ഇ കമ്മിറ്റി സീനിയർ
വൈസ് പ്രസിഡണ്ട് എൻ.പി.രാമചന്ദ്രൻ ,ജേക്കബ് പത്തനാപുരം,സി .മോഹദാസ്, അബുദാബി ഇൻകാസ്പ്രസിഡന്റ് യേശുശീലൻ, ഷാർജ പ്രസിണ്ട് അഡ്വ: വൈ.എ
റഹിം,അജ് മാൻ പ്രസിഡന്റ് നസീർ മുറ്റിച്ചുർ എസ്.എ.ജാബിർ, അനുരമത്തായി,സി.എ.ബിജു,നൂറുൽഹമീദ്,അബ്ദുറഹ്മാൻ ഏറാമല,ബി.പവിത്രൻ, ശിവകുമാർ മേനോൻ,
ബശീർ നരണിപുഴ, പ്രതീപ്
കോശി, സുജിത്ത് മുഹമ്മദ്, റഫീക്ക്മട്ടന്നൂർ, ഇഖ്ബാൽ
ചെക്യാട്, ഉദയവർമ്മ , അലി കസ്റകോട്, ഷൈജു അമ്മാനപാറ, ഷാജി അലവിൽ, എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി അശ്റഫ് പലേരി നന്ദി പറഞ്ഞു.

Related posts

Leave a Comment