കർഷക ജപ്തിക്കും സിപിഎം അക്രമങ്ങൾക്കുമെതിരെ പ്രമേയങ്ങൾ പാസാക്കി കെപിസിസി

തിരുവനന്തപുരം: കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരെയും ഭരണത്തണലിൽ സിപിഎം നടത്തുന്ന അക്രമങ്ങൾക്കുമെതിരെ നിർവാഹക സമതി യോഗത്തിൽ പ്രമേയങ്ങൾ പാസാക്കി കെപിസിസി. കർഷകരുടെ മേൽ മോറട്ടോറിയം കാലാവധി കഴിഞ്ഞതിനാൽ വെള്ളിടിപോലെ ബാങ്കുകളുടെ ജപ്തി നോട്ടീസുകൾ വന്നു വീണുകൊണ്ടിരിക്കുന്നു. നിരവധി കർഷകർ ഇതിനോടകം ജീവനൊടുക്കുകയും ഒരുപാട് പേർ ആത്മഹത്യാമുനമ്പിൽ എത്തിനിൽക്കുകയും ചെയ്യുന്നു. വയനാട് ജില്ലയിൽ മാത്രം രണ്ടായിരത്തിലേറെ കർഷകർക്ക് ജപ്തി നോട്ടീസ് ലഭിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ വായ്പയെടുത്തവരും ചെറുകിട കച്ചവടക്കാരുമൊക്കെ സാമ്പത്തിക പ്രതിസന്ധിയുടെ മുന്നിൽ പകച്ചു നില്ക്കുകയാണ്. അതീവ ഗുരുതരമായ ഈ സാഹചര്യം കണക്കിലെടുത്ത് ജപ്തി നടപടികൾ നിന്ന് സർക്കാരും ബാങ്കുകളും അടിയന്തരമായി പിന്മാറണം. മോറട്ടോറിയവും ഒറ്റത്തവണതീർപ്പാക്കൽ പദ്ധതിയും അടിയന്തരമായി നീട്ടണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഭരണത്തണലും പോലീസിന്റെ ഊറ്റമായ പിന്തുണയും മൂലം വെറളിപിടിച്ച സിപിഎമ്മുകാർ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ വ്യാപകമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ കൊടിത്തണലിൽ വളർന്ന ഗുണ്ടാസംഘങ്ങളും അക്രമത്തിന്റെ മുൻനിരയിലുണ്ട്. എറണാകുളത്ത് സിപിഎമ്മുകാരുടെ മർദനമേറ്റ പട്ടികജാതി വിഭാഗത്തിലെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരണമടഞ്ഞ ദാരുണസംഭവം, ഇടുക്കിയിലെ ഒരു സംഭവത്തിന്റെ പേരിൽ സിപിഎം ഗുണ്ടകൾ സംസ്ഥാനവ്യാപകമായി കോൺഗ്രസുകാരെ ആക്രമിക്കുകയും ഓഫീസുകൾ തച്ചുടയ്ക്കുകയും ചെയ്തും കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ മറവിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി ആക്രമിക്കപ്പെട്ട് നിരവധി കോളജുകളിൽ എസ്എഫ്ഐ പ്രവർത്തകർ അഴിഞ്ഞാടിയതും സിപിഎം, ബിജെപി, എസ്ഡിപിഐ അക്രമം അടിയന്തരമായി അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ട്രെബൽ സെറ്റിൽമെന്റ് കോളനികളിലെ നിലവിലുള്ള റോഡുകളുടെ വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നല്കണമെന്നും കെ.പി.സി.സി പാസാക്കിയ പ്രമേയങ്ങളിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment