Featured
കേന്ദ്ര ഏജൻസികളെ തിരഞ്ഞെടുപ്പ് പ്രചാരണ
ഏജൻസികളാക്കി മാറ്റി: കെ.സി.വേണുഗോപാൽ എം.പി

കെപിസിസി ലീഡേഴ്‌സ് മീറ്റിന് വയനാട്ടിൽ തുടക്കമായി
വയനാട്: ഇ.ഡി, സി.ബി.ഐ, തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇൻകംടാക്‌സ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ തിരഞ്ഞെടുപ്പ് പ്രചാരണ ഏജൻസികളാക്കി കേന്ദ്രസർക്കാർ മാറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ബത്തേരിയിൽ തുടങ്ങിയ കെപിസിസി ദ്വിദിന ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ഒരുവിഭാഗം ജുഡീഷ്യറിയും ചില ദേശീയ മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ വരെയും നിഷ്പക്ഷത വെടിഞ്ഞ് ബിജെപിയുടെ സ്വാധീനവലയത്തിലാണ്. ചില ദേശീയ മാധ്യമങ്ങൾ വർഗീയവത്കരിക്കുക, വിഭജിക്കുക എന്ന ബിജെപിയുടെ അജണ്ട നടപ്പാക്കുന്ന ഏജൻസികളായാണ് പ്രവർത്തിക്കുന്നത്. തിരുത്തൽ ശക്തിയാകേണ്ട മാധ്യമങ്ങൾ പ്രതിപക്ഷ സ്വരം അടിച്ചമർത്തുന്ന ഉപകരണമായി പ്രവർത്തിക്കുന്നു. പ്രതിപക്ഷ ഐക്യം പോലും സാധ്യമാകാതെ പോകുന്നത് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ മൂലമാണ്. കർണ്ണാടകത്തിൽ മുഴുവൻ കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും വീട് റെയ്ഡ് ചെയ്തപ്പോൾ ബിജെപി സ്ഥാനാർത്ഥികളെ തൊട്ടില്ല. ബിജെപിയേയും സിപിഎമ്മിനേയും പോലെ ഇത്രയും സമ്പത്ത് സമാഹരിച്ചിരിക്കുന്ന മറ്റു പാർട്ടികളില്ല. പുറത്ത് പറയാൻ പറ്റാത്ത അത്രയും വലിയ പണസമാഹരണമാണ് അവർ നടത്തിയിരിക്കുന്നത്. ഇത്തരം വിപദ് സാഹചര്യങ്ങളോട് പൊരുതിയാണ് കോൺഗ്രസിന് രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്.
രണ്ട് പ്രധാന ശത്രുകളെ ഒരുപോലെ നേരിടേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് കോൺഗ്രസിനുള്ളത്. സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുതീർപ്പ് നടക്കുന്നതും കേരളത്തിലാണ്. ലാവ്‌ലിൻ കേസും കൊടകര കുഴൽപ്പണക്കേസുമൊക്കെ ഒത്തുതീർപ്പിന്റെ സ്മാരകങ്ങളാണ്. തങ്ങൾക്ക് ജയിക്കാൻ സാധിക്കാത്തിടത്ത് സിപിഎം ജയിക്കട്ടെ എന്ന് ബിജെപിയും തങ്ങൾക്ക് പറ്റില്ലെങ്കിൽ അവിടെ ബിജെപി ജയിക്കട്ടെ എന്ന നിലപാട് സിപിഎമ്മും സ്വീകരിക്കുന്നു. എന്നാൽ കോൺഗ്രസിന്റെ മുഖ്യശത്രു ദേശീയതലത്തിൽ ബിജെപിയാണ്.

മതേതരത്വത്തിൽ ഒരു വിട്ടുവീഴ്ചയും നടത്താതെയാണ് കോൺഗ്രസ് ഇവരെ നേരിടുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി അതിൽ ഒരിക്കലും കോൺഗ്രസ് മായം ചേർക്കില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ഇപ്പോൾ ന്യൂനപക്ഷത്തെ വാരിപ്പുണരുകയാണ്. എന്നാൽ പേരിന് പോലും ബിജെപിക്ക് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും എംപിമാരില്ല. യഥാർത്ഥത്തിൽ രാജ്യത്തെ ഓരോ സമുദായത്തെയും ലക്ഷ്യം വെച്ചാണ് ബിജെപി പ്രവർത്തിക്കുന്നത്. ഓരോ സ്ഥലത്തും അവർ ഓരോ പദ്ധതി നടപ്പാക്കുന്നു. കേരളത്തിൽ ഒരു സിനിമ പ്രദർശിപ്പിച്ചാണ് ഇവർ ലക്ഷ്യം നേടാൻ ശ്രമിക്കുന്നത്. മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെ വലിയ തോതിലുള്ള ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കർണ്ണാടകത്തിൽ റോഡ് ഷോ നടത്തുകയായിരുന്നു. കർണ്ണാടകത്തിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നാണ് ബിജെപി രാഷ്ട്രീയനേട്ടം കൈവരിക്കാൻ ശ്രമിച്ചത്. എന്നാൽ ക്രൈസ്തവർക്കെതിരായ ആക്രമങ്ങളിൽ ഏറ്റവും കുടതൽ പ്രതികൾ ബിജെപിക്കാരാണെന്നാണ് ബംഗളൂർ ബിഷപ്പിന്റെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതെന്നും കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.
എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, വയനാട് ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പതാക ഉയർത്തി. താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി പ്രമേയം അവതരിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും സമയബന്ധിതമായി ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
Featured
ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
Featured
കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.
Featured
ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

പ്രയാഗ്‍രാജ് : മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 10.30ന് പ്രയാഗ്‍രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന് ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‍രാജില്‍ ഒരുക്കിയിരുന്നത്. നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്നാനം നടത്തിയിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login