കെ.പി.സി.സി ഭാരവാഹിപട്ടിക ഏറ്റെടുത്ത് കോൺഗ്രസ് പ്രവർത്തകർ ; വി.ടി ബൽറാം ഉൾപ്പെടെ നാല് വൈസ് പ്രസിഡന്റുമാർ

കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരെയും 23 ജനറൽ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. 28 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ശക്തൻ, വി.ടി ബൽറാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ.

എ.എ ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ് അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ എബ്രഹാം, സോണി സെബാസ്റ്റിയൻ, അഡ്വ. കെ ജയന്ത്, അഡ്വ. പി.എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി ചന്ദ്രൻ, ടി.യു രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റിയൻ, പി.എ സലിം, അഡ്വ. പഴകുളം മധു, എം.ജെ ജോബ്, കെ.പി ശ്രീകുമാർ, എം.എം നസീർ, ആലിപ്പറ്റ ജമീല, ജി.എസ് ബാബു, കെ.എ തുളസി, ജി. സുബോധൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. പുതിയ ഭാരവാഹികളെ ഏറെ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.


Related posts

Leave a Comment