Connect with us
48 birthday
top banner (1)

Kerala

ചരിത്ര കോണ്‍ഗ്രസ് ഡിസംബര്‍ 5,6 തീയതികളില്‍ തിരുവനന്തപുരത്ത്

Avatar

Published

on

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ തുടര്‍ച്ചയായി വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രപ്രാധാന്യവും ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനവും വിളിച്ചോതുന്ന ചരിത്ര കോണ്‍ഗ്രസ് ഡിസംബര്‍ 5,6 തീയതികളില്‍ തിരുവനന്തപുരം ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈക്കം സത്യാഗ്രഹ ചരിത്ര രേഖകളുടേയും ചിത്രങ്ങളുടേയും പ്രദര്‍ശനം, സെമിനാറുകള്‍,കുടുംബസംഗമം എന്നിവ ഇതിന്റെ ഭാഗമായി നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എംപി, ഡോ. ശശി തരൂര്‍, വിശ്വവിഖ്യാത ചരിത്രകാരനായ ഗോപാല്‍ ഗുരു, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ.അനില്‍ സദ് ഗോപാല്‍,വൈക്കം സത്യാഗ്രഹ ചിത്രകാരന്‍ പി.അതിയാമന്‍, പ്രമുഖ ചിന്തകര്‍,എഴുത്തുകാര്‍, പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.രണ്ടു ദിവസം ദിവസം നീണ്ടുനില്‍ക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട 2000 സ്ഥിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാര്‍ട്ടി തീരുമാനിക്കുന്ന പ്രതിനിധികള്‍ക്ക് പുറമെ 250 പൊതുസമൂഹ പ്രതിനിധികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നവംബര്‍ 30നകം അപേക്ഷിക്കണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

Advertisement
inner ad

ഈ വര്‍ഷം കഴിഞ്ഞ മാര്‍ച്ച് 30ന് ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ കോട്ടയത്ത് നിര്‍വഹിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായ ആമചാടി തേവന്റെ സ്മൃതി മണ്ഡപം തൃപ്പൂണിത്തുറ ആമചാടി ദ്വീപില്‍ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍.അംബേദ്കറുടെ ചെറുമകന്‍ ആനന്ദ് രാജ് അംബേദ്കര്‍ അനാശ്ചാദനം ചെയ്തിരുന്നു.

വൈക്കംസത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി.സജീന്ദ്രനും കണ്‍വീനര്‍ എം.ലിജുവും കെപിസിസി ജനറല്‍ സെക്രട്ടറി മാരായ ടി.യു.രാധാകൃഷ്ണന്‍, കെ.ജയന്ത്, ജി.സുബോധന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured