വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയും മഹാത്മ യുവജന സംഘവും സംയുക്തമായ് സാബുവിന് നിർമ്മിച്ച് നൽകുന്ന മഹാത്മ ഭവനത്തിൻ്റെ താക്കോൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി ഡോ: മാത്യു കുഴൽ നാടൻ M L A സാബുവിനും കുടുംബത്തിനും കൈമാറി

കരുമത്ര: രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയും മഹാത്മ സ്വയം സഹായ സംഘവും സംയുക്തമായ് കണ്ണംകുളത്ത് സാബുവിന് നിർമ്മിച്ച് നൽകിയ മഹാത്മ ഭവനത്തിൻ്റെ താക്കോൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എസ്.റഫീക്കിൻ്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി ഡോ: മാത്യു കുഴൽ നാടൻ M L A സാബുവിനും കുടുംബത്തിനും കൈമാറി സർക്കാരിൻ്റെ ലെഫ് പദ്ധതി പോലയുള്ള പലതും അർഹരായവർക്ക് ലഭിക്കുന്നില്ലെന്നും ആനുകുല്യങ്ങൾ അർഹരായവരിൽ എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണന്നും താക്കോൽ കൈമാറി കൊണ്ട് അദ്ധ്യേഹം പറഞ്ഞു നേതാക്കളായ കെ.അജിത്കുമാർ, സുന്ദരൻ കുന്നന്നുള്ളി, ഷാഹിദ റഹ്മാൻ, ജിജോ കുരിയൻ, തോമസ് പുത്തൂർ, പി.ജെ.രാജു.എ.ആർ. കഷ്ണൻകുട്ടി, ടി.എസ്.മായാ ദാസ്, കുട്ടൻ മച്ചാട്, ജോർജ് കുണ്ടുകുളം, വിനോദ് മാടവന, എൻ.എം.വിനീഷ്, സന്തോഷ് എറക്കാട്ട്, എ.എ. ബഷീർ, പി.എഫ്.ജസ്റ്റിൻ, എ.എ.അഷറഫ്, എ.എ.സഗീർ, ജയിംസ് കുണ്ടുകുളം, കെ.ബി.പ്രസാദ്, കരുമത്ര ആരോഗ്യ മാത ഇടവക വികാരി ഫാ: ഡെന്നീസ് മറേക്കി, നിറമംഗലം മേൽശാന്തി കെ.എൻ.ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment