Connect with us
48 birthday
top banner (1)

Kozhikode

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്തിന്റെ പിതാവ് കുന്നോത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു

Avatar

Published

on

കോഴിക്കോട്: കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്തിന്റെ പിതാവും കോഴിക്കോട് ജില്ലയിലെ ആദ്യകാല കെഎസ്‌യു സ്ഥാപക നേതാവും റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥനും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കല്ലായി ഗോകുലം വീട്ടിൽ കുന്നോത്ത് ഗോപാലകൃഷ്ണൻ (83) അന്തരിച്ചു.

വി.പി.പ്രേമലക്ഷ്മി യാണ് ഭാര്യ
മക്കൾ : സുനിൽ കുന്നോത്ത് ( ജി എസ് ടി ഡെപ്യൂ:കമ്മീഷണർ മലപ്പുറം)
കെ.പ്രശാന്ത് (റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ബാംഗ്ലൂർ )
കെ സ്മിത , അഡ്വ.കെ.ജയന്ത് (കെപിസിസി ജനറൽ സെക്രട്ടറി)

Advertisement
inner ad

മരുമക്കൾ :
എ കാർത്തികേയൻ,
കവിതാ സുനിൽ , ചന്ദ്രരേഖ പ്രശാന്ത് (വില്ലേജ് ഓഫീസർ കക്കോടി)
ആര്യ ജയന്ത് (സെക്ഷൻ ഓഫീസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി)
അന്തരിച്ച കുന്നോത്ത് ഗോപാലകൃഷ്ണൻ
കോഴിക്കോട് ചക്കുംകടവിലെ സുഹൃത് സംഘം ഉൾപ്പെടെ നിരവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപക നേതാവായിരുന്നു.സംസ്കാര ചടങ്ങുകൾ: ചൊവ്വാഴ്ച (ഇന്ന്) ഉച്ചതിരിഞ്ഞ് കോഴിക്കോട് മാനാരി ശ്മശാനത്തിൽ നടക്കും.

Advertisement
inner ad
Continue Reading
Advertisement
inner ad
1 Comment

1 Comment

  1. കൃഷ്ണൻ കടലുണ്ടി

    Jan 10, 2024 at 10:25 am

    ആദരാജ്ഞലികൾ !

You must be logged in to post a comment Login

Leave a Reply

Kerala

വീട്ടുകാര്‍ക്കൊപ്പം പോകാനാവില്ലെന്ന് പന്തീരാങ്കാവിലെ യുവതി

Published

on

കോഴിക്കോട്: വീട്ടുകാര്‍ക്കൊപ്പം പോകാനാവില്ലെന്ന് പന്തീരാങ്കാവിലെ യുവതി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത യുവതിയെ പൊലീസ് വിട്ടയച്ചു. ഡല്‍ഹിയിലേക്ക് തിരിച്ചുപോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പിന്നീട് യുവതി ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു.

ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുന്‍പാണു യുവതി വീട്ടില്‍നിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണു പൊലീസ് ഡല്‍ഹിയില്‍ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഡല്‍ഹിയില്‍ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നാണു പൊലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

Advertisement
inner ad

ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമായിരുന്നു യുവതിയുടെ ആദ്യമൊഴി. ഇതിന്റെയടക്കം അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തത്. കേസില്‍ പൊലീസ് കുറ്റപത്രമടക്കം തയാറാക്കി തുടങ്ങിയതിനിടെയാണ് യുവതി ഇതുവരെയുള്ള ആരോപണങ്ങളും മൊഴികളും മാറ്റിയ വിഡിയോ യുട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടത്.

സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പറഞ്ഞതെന്നായിരുന്നു യുവതിയുടെ തുറന്നുപറച്ചില്‍. നേരത്തെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ടയാള്‍ പലതവണ വിളിച്ചതിനെ തുടര്‍ന്നുള്ള തെറ്റിദ്ധാരണയുടെ പേരില്‍ ഭര്‍ത്താവ് തന്നെ അടിച്ചു എന്നത് നേരാണെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് യുവതി വിഡിയോയില്‍ പറഞ്ഞത്. രാഹുലിന്റെ അമ്മയോടും സഹോദരിയോടും മാപ്പുചോദിക്കുന്നതായും ഈ വിഡിയോയില്‍ പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading

crime

ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം ലൈവായി മോഷ്ടിച്ച യുവാവ് രക്ഷപ്പെട്ടു

Published

on

കോഴിക്കോട്: ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ യുവാവ് രക്ഷപ്പെട്ടു. പന്തീരാങ്കാവിൽ ഞായറാഴ്ച വൈകിട്ടാണ് യുവാവ് മദ്യം മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്നത് കണ്ട ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യുവാവിനെ കീഴ്പ്പെടുത്തി തട‍ഞ്ഞുവച്ചെങ്കിലും അൽപസമയത്തിനുള്ളിൽ ഇയാൾ രക്ഷപ്പെട്ടു.

Advertisement
inner ad

മൂന്നു പേരാണ് സംഘത്തിലുള്ളതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായി. മുൻപും മദ്യം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഷോപ് മാനേജർ എസ്. അരുൺ പറഞ്ഞു. വിശദമായ പരിശോധനകൾ നടത്തിവരികയാണ്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസിൽ കേസ് നൽകി. മോഷ്ടിക്കാൻ ശ്രമിച്ച ആളുടെ ഫോട്ടോയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement
inner ad
Continue Reading

Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം

Published

on

കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഒന്നാംപ്രതി ഡോ. സി.കെ. രമേശന്‍ (42), മൂന്നാം പ്രതി എം.രഹന (33) നാലാം പ്രതി കെ.ജി. മഞ്ചു(43) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഹാജരാകാതിരുന്ന രണ്ടാം പ്രതി ഡോ. ഷഹനയ്ക്ക്് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ജൂലൈ 20ന് കേസ് വീണ്ടും പരിഗണിക്കും.

Advertisement
inner ad

മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തത്. നേരേത്ത പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച് മുന്‍ സൂപ്രണ്ട് യൂണിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടര്‍മാരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Advertisement
inner ad
Continue Reading

Featured