Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

കെപിസിസി ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അം​ഗീകരിച്ചു

Avatar

Published

on

കെപിസിസി പ്രസിഡന്റിന് സമർപ്പിച്ച് അംഗീകരിച്ച റിപ്പോർട്ടിന്റെ പൂർണ്ണരൂപം:

2022 ഡിസംബർ 20 ന് അന്തരിച്ച ബഹുമാന്യനായ കെ.പി.സി.സി. ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മർദ്ദം മൂലമാണെന്ന് 14ദിവസത്തിന് ശേഷം മകൻ പരാതി നൽകുന്നു. തികച്ചും സ്വാഭാവിക മരണമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ച മരണമായിരുന്നു അത്. എന്നാൽ 14 ദിവസങ്ങൾക്ക് ശേഷം തന്റെ പിതാവിന്റെ മരണം അസ്വാഭാവികമാണ് എന്ന് മകനും മകളും ചേർന്ന് പരാതി നൽകുന്നു. അതിൽ ദുരൂഹതയുണ്ട് എന്ന് ഞാൻ അപ്പോൾ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ പരാതി സത്യന്ധമായിരുന്നില്ല എന്നെനിക്ക് ബോധ്യപ്പെട്ടു. ട്രഷററുമായി നല്ല ബന്ധത്തിലുള്ള , അദ്ദേഹത്തിന് നല്ല മതിപ്പുള്ള രമേശ്, പ്രമോദ് എന്നിവരെ ആരോപണ വിധേയരാക്കിയതിൽ ഗൂഢാലോചനയുണ്ട് എന്നും എനിക്ക് മനസ്സിലായി.എങ്കിലും ഈ വിഷയത്തിൽ ഒരാഭ്യന്തര അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ ശ്രീ മരിയാപുരം ശ്രീകുമാർ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ ശ്രീ സുബോധൻ അംഗവുമായ കമ്മീഷനെ ആയിരുന്നു അന്വേഷണത്തിന് നിയോഗിച്ചത്. രണ്ടു പേരും തിരുവനന്തപുരത്തുള്ള വ്യക്തികളും വി.പ്രതാപചന്ദ്രനുമായി ദീർഘകാല ബന്ധമുള്ളവരും ആയിരുന്നു. മരിയാപുരത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായി ചോദ്യാവലികൾ തയ്യാറാക്കി അന്വേഷണം നടത്തി. ഓഫീസ് ജീവനക്കാർ, ട്രഷററുടെ സുഹൃത്തുക്കൾ, അയൽവാസികൾ , പാർട്ടി ഭാരവാഹികൾ,പരാതിക്കാരൻ, ആരോപണവിധേയർ എന്നിവരിൽ നിന്നും വിശദമായി മൊഴിയെടുത്തു. ലഭ്യമായ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് കെപിസിസിപ്രസിഡണ്ടായ എനിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കിട്ടി.

Advertisement
inner ad

കമ്മീഷന്റെ പ്രധാനകണ്ടെത്തലുകൾ.

  1. ട്രഷറർക്ക് യാതൊരു വിധ മാനസിക സമ്മർദ്ദവും പ്രസ്തുത വ്യക്തികളിൽ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല .
  2. സാമൂഹ്യ മാധ്യമങ്ങളിൽ ട്രഷറർക്കെതിരായി വന്ന വാർത്തകൾ റിപ്പോർട്ടർമാർ പേര് വെച്ച് നൽകിയതാണ്. അതിൽ രമേശിനോ പ്രമോദിനോ ഒരു പങ്കുമില്ല.
  3. ട്രഷറർക്ക് പ്രസ്തുത വ്യക്തികളുമായി ഒരു സാമ്പത്തികബന്ധവും ഇല്ല.
  4. മകന് ഈ വ്യക്തികളെക്കുറിച്ച് യാതൊരു മുന്നറിവും ഇല്ല.
  5. ജീവിച്ചിരിക്കേ പ്രതാപചന്ദ്രൻ പാർട്ടിയോട് ഇവരെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടില്ല.
  6. ചില വ്യക്തികളുടെ പ്രേരണയിലാണ് മകൻ പരാതി നൽകിയതെന്ന് സുവ്യക്തമാണ്.
  7. അവർക്ക് സംഭവിച്ച മാനഹാനി പ്രസ്തുത പരാതി ഉന്നയിച്ചവർ ബോധപൂർവ്വം സൃഷ്ടിച്ചതാണ്. കമ്മീഷന്റെ കണ്ടെത്തലിനെക്കുറിച്ച് പാർട്ടി വിശദമായി പഠിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിരപരാധികളായ രണ്ട് വ്യക്തികളെ കേസിൽ പെടുത്താനുണ്ടായ ശ്രമം അത്യന്തം അപലപനീയമാണ്. പത്രങ്ങളിൽ വന്ന വാർത്തകളും മാനഹാനിയുണ്ടാക്കുന്നതായിരുന്നു. ആരോപണം ഉണ്ടായി എന്നതിന്റെ പേരിൽ അവരെ മാറ്റി നിർത്തി എന്ന വാർത്ത അടിസ്ഥാനരഹിതമായിരുന്നു.

Delhi

ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Featured

‘എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി’: പിവി അൻവർ

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാ​ദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് ഹിന്ദുവിനെതിരെ പരാതി നൽകാത്തതെന്നും അൻവർ ചോദിച്ചു.

ഒരു ജില്ലയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്നും അൻവർ പറഞ്ഞു. കൂടാതെ കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നതെന്നും അദ്ദേഹത്തിന് അതെ സാധിക്കൂവെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണതെന്നും അൻവർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured

‘എഡിജിപി – വത്സന്‍ തില്ലങ്കേരി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ’ : രമേശ് ചെന്നിത്തല

Published

on

കണ്ണൂര്‍: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. എന്താണ് ഇത്രയും സമയം ചര്‍ച്ച ചെയ്യാനുള്ളതെന്നും ഇതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പി ആർ‌ ഏജൻസി മുഖേന അഭിമുഖം നൽകുന്നത് സംഘപരിവാറിനെ സഹായിക്കാനാണെന്നും ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. സപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഎമ്മിന്റെ കയ്യിലെ പാവയാണ് ബിനോയ് വിശ്വമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured