കേവിഡ് മരണസംഖ്യ ക്കണക്കില്‍ പുനപരിശോധന തടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം കെ പി സി സി ന്യൂനപക്ഷ സെല്‍

വേങ്ങര.കോവിഡ് മരണസംഖ്യ സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയാണന്നും മരണക്കണക്കില്‍ പുന പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ.പി.സി.സി. ന്യൂനപക്ഷ സെല്‍ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു, നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ അധ്യക്ഷനായി.അഷ്‌റഫ് രാങ്ങാട്ടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു,സംസ്ഥാനത്ത് കോവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തി വെച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സ്ഥിതിക്ക് ആറ് ജില്ലകളിലായി ഏഴായിരത്തോളം പേരാണ് പട്ടികയില്‍നിന്നു പുറത്തായത്. മരണ സമയത്ത് കോവിഡ് പോസിറ്റീവായ എല്ലാവരും പട്ടികയില്‍ ഇല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളും സര്‍ക്കാരിന്റെ കൈവശമുള്ളതും തമ്മില്‍ വലിയ മാറ്റങ്ങളുണ്ട് കോവിഡിന്റെ ഭാഗമായി ന്യുമോണിയ ബാ ധിക്കുകയും നെഗറ്റീവായതിനു പിന്നാലെ ന്യുമോണിയ മൂര്‍ച്ഛിച്ചു മരിക്കുകയും ചെയ്ത നൂറുകണക്കിനു പേരുണ്ട് ഇവരും പട്ടികയില്‍ ഇല്ല. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് സുപ്രിംകോടതി വിധി പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള നിര്‍ധന കുടുംബങ്ങള്‍ കൂട്ടത്തോടെ ആനുകൂല്യ പട്ടികയില്‍ നിന്ന് പുറത്താകും.ഈ വിഷയത്തില്‍ പുന:പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു, റാഫി കൊളക്കാട്ടില്‍, അഡ്വ പ്രജിത്ത് കണ്ണമംഗലം, ഷുഐബ് മോന്‍ കരുവള്ളി,സവാദ് സലീം, എന്നിവര്‍ സംസാരിച്ചു.കെ.എം.കുട്ടി ഒതുക്കുങ്ങള്‍ നന്ദിയും പറഞ്ഞു

Related posts

Leave a Comment