സഹകരണ മേഖലയെ തകര്‍ക്കാന്‍ സംഘപരിവാര്‍ നീക്കം. കെ.പി.സി.സി. ന്യൂനപക്ഷ സെല്‍

വേങ്ങര. കേരളത്തില്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ സംഘപരിവാര്‍ നീക്കം ഗൗരവമായി കാണണമെന്നും സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതുമാണ്.ഈ നീക്കം സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാനാണെന്നും നോട്ട് നിരോധനത്തേക്കാള്‍ ഗൗരവതരമായ സാഹചര്യമാണ് ഉണ്ടാവാന്‍ പോവുന്നതെന്നും കെ.പി.സി.സി. ന്യൂനപക്ഷ സെല്‍ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി യോഗം അപിപ്രായപ്പെട്ടു, നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ അധ്യക്ഷനായി, ജില്ലാ കോഓര്‍ഡിനേറ്റര്‍ കരീം കാബ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാരില്‍ സഹകരണ മേഖലക്ക് പുതിയ മന്ത്രാലയം ഉണ്ടാക്കി അമിത്ഷായെ ചുതല ഏല്പിക്കുകയാണ് ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തെ വര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക് സഹകരണമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്,
സഹകരണം സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റില്‍ മുപ്പത്തിരണ്ടാം എന്‍ട്രിയായി സംസ്ഥാന വിഷയത്തില്‍പ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതില്‍ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
കേരളം, കര്‍ണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ വന്‍വേരോട്ടമാണുള്ളത്. ജനങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊല്‍പ്പടിക്ക് കൊണ്ടു വരാനുള്ള ഗൂഢഅജണ്ടയുടെ ഭാഗമണ് ഈ നീക്കമെന്നും
ഇപ്പോള്‍ തന്നെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. നോട്ട് നിരോധനം വഴി സഹകരണ മേഖലയെ തകര്‍ക്കാന്‍ നടന്ന ശ്രമം വലിയ ചെറുത്ത് നില്‍പ്പിലൂടെയാണ് പരാജയപ്പെടുത്തിയത്.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും ഇതിനെ ചെറുക്കാന്‍ കേരളം മുന്നോട്ട് വരണമെന്നും കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു, കെ.എം.കുട്ടി ഒതുക്കുങ്ങല്‍,റാഫി കൊളക്കാട്ടില്‍, അഡ്വ, പ്രജിത്ത് കണ്ണമംഗലം, എന്നിവര്‍ സംസാരിച്ചു. ഷുഐബ് മോന്‍ കരുവള്ളി നന്ദിയും പറഞ്ഞു,

Related posts

Leave a Comment