Connect with us
48 birthday
top banner (1)

Kerala

കെ.പി.സി.സി ആമചാടി തേവന്‍ സ്മൃതി മണ്ഡപം ആനന്ദ്രാജ് അംബേദ്കര്‍ അനാശ്ചാദനം ചെയ്യും

Avatar

Published

on

കേരള നവോത്ഥാനത്തിലെ അവിസ്മരണീയ സംഭവമാണ് വൈക്കം സത്യാഗ്രഹം. 1924 മാര്‍ച്ച് മുപ്പത്തിന് ആരംഭിച്ച് 1925 നവംബര്‍ 23 വരെ നീണ്ടു നിന്ന അയിത്തോച്ചാടനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമായി നടന്ന ഈ മഹത് സമരത്തിന്റെ ശതാബ്ദി 2023 മാര്‍ച്ച് 30 മുതല്‍ കെ.പി.സി.സി ആഘോഷിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2023 മാര്‍ച്ച് മുപ്പതിന്, അഖിലേന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ.മല്ലികാര്‍ജ്ജുന ഖാര്‍ഗെ വൈക്കത്ത് ഉദ്ഘാടനം ചെയ്തു.
സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായ ആമചാടി തേവന്റെ സ്മൃതി മണ്ഡപം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ അനാശ്ചാദനം ചെയ്യുകയാണ്.

Advertisement
inner ad


2023 മെയ് മാസം 29-ാം തീയതി 11.30 ന് തൃപ്പൂണിത്തുറ ആമചാടി ദ്വീപില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ സുധാകരന്‍ എം.പി അധ്യക്ഷത വഹിക്കും. സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍ നിര്‍വ്വഹിക്കും. ഭരണഘടന ശില്‍പി ഡോ.ബി.ആര്‍.അംബേദ്കറുടെ ചെറുമകന്‍ ആനന്ദ് രാജ് അംബേദ്കര്‍ സ് മൃതി മണ്ഡപം അനാശ്ചാദനം ചെയ്യും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
ആമചാടി ദ്വീപില്‍ ശ്രീ.തേവന്റെ ശവകുടിരവും വീടും കെ.പി.സി.സി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റിയും എറണാകുളം ഡി.സി.സിയും ചേര്‍ന്നാണ് നവീകരിച്ചത്.

ശ്രീ.ആമചാടി തേവന്‍ ജീവിത രേഖ

Advertisement
inner ad

വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അന്ധനാക്കപ്പെട്ട സമര സേനാനിയാണ് പുലയ സമുദായംഗമായ ശ്രീ.ആമചാടി തേവന്‍ എന്നറിയപ്പെട്ടിരുന്ന കണ്ണന്‍ തേവന്‍.
ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു തുരുത്താണ് ആമചാടി. 56 ഏക്കര്‍ വിസ്തീര്‍ണ്ണം വരുന്ന ഈ തുരുത്ത് വെട്ടിത്തെളിച്ച് അവിടെ താമസിച്ചതിനാലാണ് കണ്ണനെ ആമചാടി തേവന്‍ എന്നറിയപ്പെട്ടിരുന്നത്.

വൈക്കം സത്യഗ്രഹത്തിന് മുന്‍പുതന്നെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളായിരുന്നു ശ്രീ.തേവന്‍. പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന തൃപ്പൂണിത്തുറ പൂത്തോട്ട ക്ഷേത്രത്തില്‍ താഴ്ന്ന ജാതി ശ്രേണിയില്‍പ്പെട്ട ആളുകളെ സംഘടിപ്പിച്ചു ശ്രീ.ടി.കെ.മാധവനൊപ്പം, അദ്ദേഹം ബലമായി കയറി ദര്‍ശനം നടത്തി. പൂത്തോട്ട കേസ് (പൂത്തോട്ടസംഭവം) എന്നറിയപ്പെടുന്ന ഈ കേസായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ട്രയല്‍ റണ്‍.
ഇതിന്റെ പേരില്‍ അറസ്റ്റിലായ തേവന്‍, ജയില്‍ മോചിതനായപ്പോള്‍ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്.

Advertisement
inner ad


ഒരു ദിവസം സത്യാഗ്രഹത്തില്‍ പങ്കാളിയായി ക്യാമ്പിലേക്കു മടങ്ങിയ തേവനെ സത്യാഗ്രഹത്തിനെതിരേ പ്രവര്‍ത്തിച്ച അക്രമികള്‍ ആക്രമിച്ചു. പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കി. തേവന്റെ കൂടെ പാലക്കുഴ രാമന്‍ ഇളയതിന്റേയും കണ്ണില്‍ ഇതേ മിശ്രിതം ഒഴിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായ തേവന്‍ കഠിനമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയനായി കോട്ടയം സബ് ജയിലാണ് അടച്ചിരുന്നത്. വൈക്കം സത്യാഗ്രഹം അവസാനിച്ചതിനു ശേഷം മാത്രമായിരുന്നു തേവന് കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് കെ.പി.കേശവമേനോന്റെ കത്തില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞ ഗാന്ധിജി, വടക്കേ ഇന്ത്യയില്‍ നിന്നും കൊടുത്തയച്ച ചില പച്ചമരുന്നുകളുടെ സഹായത്തോടെയാണ് തേവന് നഷ്ടപ്പെട്ട കാഴ്ചശക്തി ഭാഗീകമായി വീണ്ടെടുക്കാനായത്.


സത്യഗ്രഹത്തിന് ശേഷം ഉദയംപേരൂര്‍ പുത്തന്‍കുളം ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു വന്നപ്പോള്‍ ഗുരുവിനെ ചെന്ന് കണ്ട തേവനെകുറിച്ച് ഗുരു പറഞ്ഞത്, ‘ഇത് തേവനല്ല ദേവനാണ്…’ എന്നാണ്. ജീവിതകാലം മുഴുവന്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ശ്രീ. തേവന്‍. 1968ല്‍ അദ്ദേഹം അന്തരിച്ചു. പത്രസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെസുധാകരന്‍ എം.പിയോടൊപ്പം കെ.പി.സി.സി വൈസ് പ്രസിഡന്റും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ ശ്രീ.വി.പി സജീന്ദ്രന്‍, കണ്‍വീനര്‍ ശ്രീ.എം.ലിജു എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

Published

on

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ച നാലുപേരും. കാറും കെഎസ്ആർടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Kannur

കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

Published

on

കണ്ണൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്ക്. കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പേരാവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്തിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ജീവനക്കാരെ പുകമറയില്‍ നിര്‍ത്തി അവഹേളിക്കരുത്; അനര്‍ഹരുടെ പേര് വിവരം പുറത്ത് വിടണം; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ സർക്കാർ ജീവനക്കാരുമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ അനര്‍ഹരായവരുടെ ലിസ്റ്റ് പുറത്തു വിടാന്‍ തയ്യാറാകണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ആരേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍വ്വീസ് സംഘടനകള്‍ക്കും പൊതു സമൂഹത്തിനും ഇല്ല. പെന്‍ഷന്‍ തുക തട്ടിയെടുത്തവരുടെ കൈയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നത് മാത്രമല്ല ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരം കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേര് വിവരങ്ങള്‍ രഹസ്യമായി വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഇഷ്ടക്കാരെ സംരക്ഷിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് പരിഹരിക്കണം.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ മൊത്തം ആരോപണത്തിന്‍റെ കരിനിഴലിലാണ്. ചെയ്യാത്ത കുറ്റത്തിന് മറുപടി പറയേണ്ടി വരുന്ന ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. സ്പാര്‍ക്കുവഴി ശമ്പളം വാങ്ങുന്നവരില്‍ താത്ക്കലികമായി നിയമനം നേടിയവര്‍ വരെയുണ്ട്. പി.എസ്.സിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയല്ലാതെ സര്‍വ്വീസില്‍ കയറിയ രണ്ട് ലക്ഷത്തോളം പേരില്‍ ആരെങ്കിലുമാണോ ഇത്തരത്തില്‍ പണം കൈപ്പറ്റിയതെന്ന് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണം ഉന്നയിക്കുന്നതല്ലാതെ കളങ്കിതരുടെ പേര് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.  68 ലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1458 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ് എന്നാണ് പറയുന്നത്.  ഇതിന്‍റെ സത്യാവസ്ഥ പുറത്തു വിട്ടേ മതിയാകൂ. കേരളത്തിലെ മൊത്തം ജീവനക്കാരേയും ആരോപണ നിഴലില്‍ നിര്‍ത്തി സര്‍ക്കാരിന് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന്  കൈകഴുകാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി പല തട്ടുകളില്‍ പരിശോധന നടത്തിയാണ് പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.  ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാതെ ഇത് സാധ്യമല്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന്‍റെ മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്.
തദ്ദേശ  സ്ഥാപനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടലുകളും അന്വേഷിക്കണം.  അനര്‍ഹരെ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍, ആ തദ്ദേശ സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. 
ക്ഷേമ പെന്‍ഷനിലെ എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടു വരാന്‍ അനര്‍ഹരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Continue Reading

Featured