കെപിസിസിയുടെ ആയിരം വീടുകൾ പദ്ധതി പുരോഗമിക്കുന്നു ; ഇതുവരെയും തണലൊരുക്കിയത് 840 ലേറെ കുടുംബങ്ങൾക്ക്

കൊച്ചി : കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 1000 വീടുകൾ പദ്ധതി സംസ്ഥാനത്ത് പുരോഗമിക്കുന്നു.ഇതുവരെയും 840 ലേറെ വീടുകളാണ് പണിപൂർത്തീകരിച്ചു കുടുംബങ്ങൾക്ക് കൈമാറിയത്.ഒട്ടേറെ വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു.

എണ്ണൂറ്റിനാല്പത്തി രണ്ടാമത്തെ വീട് വയനാട് ജില്ലയിലെ പുൽപ്പള്ളി പന്ത്രണ്ടാം വാർഡിൽ വിധവയായ അല്ലിക്ക് കൈമാറും.രാഹുൽഗാന്ധിയെ കൊണ്ട് വീടിന്റെ താക്കോൽ കൈമാറാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾക്കും ആശ്വാസം ആകുകയാണ് കെപിസിസിയുടെ ഈ ഭവന പദ്ധതി.പ്രാദേശിക കോൺഗ്രസ് കമ്മിറ്റികളും കോൺഗ്രസ് ജനപ്രതിനിധികളും പോഷക സംഘടനകളും തുക സമാഹരിച്ചാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ആളും ആരവവും വലിയതോതിലുള്ള പ്രചാരണങ്ങളും ഒഴിവാക്കി പരമാവധി ഭവനരഹിതർക്കും വീട് ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി കൂടുതൽ ശ്രദ്ധ നൽകുന്നത്. പ്രളയ സമയത്ത് സിപിഎം പ്രഖ്യാപിച്ച 2000 വീടുകൾ എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് കോൺഗ്രസിന്റെ ഭവന പദ്ധതി അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്നത്.

Related posts

Leave a Comment