മികവുറ്റ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയുടെ വർണ്ണ പ്രഭയിൽ അനശ്വരമാക്കിയ അഭിനേത്രിയായിരുന്നു കെ.പി.എ.സി ലളിതയെന്ന് അഡ്വ.ജെബി മേത്തർ

കൊച്ചി :മനുഷ്യ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച മികവുറ്റ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയുടെ വർണ്ണ പ്രഭയിൽ അനശ്വരമാക്കിയ അഭിനേത്രിയായിരുന്നു കെ.പി.എ.സി. ലളിതയെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തൃപ്പൂണിത്തുറ കൂത്തമ്പലത്തിൽ വച്ച്‌ മൃതദ്ദേഹത്തിൽ ജെബി മേത്തർ പുഷ്പചക്രം അർപ്പിച്ചു.എറണാകുളം ജില്ല മഹിള കോൺഗ്രസ് പ്രസിഡന്റ് അഡ്വ മിനിമോൾ വി കെ ഒപ്പമുണ്ടായിരുന്നു..

Related posts

Leave a Comment