കെപിഎസി ലളിത ഐസിയുവിൽ

കൊച്ചി: ചലച്ചിത്രനടി കെ.പി.എ.സി ലളിതയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കടുത്ത പ്രമേഹം, കരൾരോഗം എന്നിവ മൂലം കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണ്. ആദ്യം തൃശൂരിലായിരുന്നു ചികിത്സ. തുടർന്നു കൂടുതൽ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായിട്ടാണ് ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേ സമയം ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരമാണെങ്കിലും പ്രായവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണക്കാക്കിയേ തീരുമാനമെടുക്കുവാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment