കെ.പി അനിൽകുമാറിന്റെ കൊലവിളി പ്രസംഗം; നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്

കെ.പി അനിൽകുമാർ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്. അനിൽ കുമാറിനെതിരെ
കേസെടുക്കണമെന്നാവിശ്യപെട്ടു കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ കമ്മീഷണർക്ക് പരാതി നൽകും. കെ സുധാകരനെ കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് അനിൽ കുമാർ നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കി. പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാൻ കേരളത്തിൽ ആണുങ്ങളുണ്ടെന്നായിരുന്നു അനിൽകുമാർ പറഞ്ഞത്.

Related posts

Leave a Comment