Connect with us
head

Featured

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ കോഴിക്കോട് തിരിതെളിയും

Avatar

Published

on

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന്  ജനുവരി 12ന് കോഴിക്കോട് ബീച്ചില്‍ തിരിതെളിയും.വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍ പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാജ്ഞലി ശ്രീ, കെ.ആര്‍.മീര, അദ യോനാഥ്, സുധ മൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. 12 മുതല്‍ 15 വരെ കോഴിക്കോട് ബീച്ചില്‍ ആറ് വേദികളിലായാണ്  ഫെസ്റ്റ് നടക്കുക.12 രാജ്യങ്ങളില്‍ നിന്നായി നാനൂറോളം പ്രഭാഷകര്‍ പങ്കെടുക്കും.തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍,  ബുക്കര്‍ പ്രൈസ് ജേതാക്കളായ ഷെഹന്‍ കരുണാതിലക, അരുന്ധതി റോയ്, അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ,  നോബല്‍ സമ്മാന ജേതാക്കളായ അദാ യോനാഥ്, അഭിജിത് ബാനര്‍ജി , അമേരിക്കന്‍ ഇന്‍ഡോളജിസ്റ്റ് വെന്‍ഡി ഡോണിഗര്‍, പ്രമുഖ ചലച്ചിത്രതാരം കമലഹാസന്‍, ആഡ് ഗുരു പീയൂഷ് പാണ്ഡെ, സാഹിത്യകാരന്മാരായ ജെഫ്രി ആര്‍ച്ചര്‍, ഫ്രാന്‍സെസ് മിറാലെസ്, ശോഭാ ഡെ, തുഷാര്‍ ഗാന്ധി, എം.ടി വാസുദേവന്‍ നായര്‍, എം.മുകുന്ദന്‍, കെ.ആര്‍. മീര, ടി.പത്മനാഭന്‍, ജെറി പിന്റോ, ശശി തരൂര്‍, അഞ്ചല്‍ മല്‍ഹോത്ര, ബെന്യാമിന്‍, സുധാ മൂര്‍ത്തി, ജാപ്പനീസ് എഴുത്തുകാരന്‍ യോക്കോ ഒഗാവ, കവി കെ. സച്ചിദാനന്ദന്‍, പത്രപ്രവര്‍ത്തകരായ പി.സായ്നാഥ്, സാഗരിക ഘോഷ്, ബര്‍ഖാ ദത്ത്, ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹ, വില്യം ഡാരിംപിള്‍ ഹരാരി, മനു എസ്. പിള്ള, റോക്ക്സ്റ്റാര്‍ റെമോ ഫെര്‍ണാണ്ടസ്, പോപ്പ് ഗായിക ഉഷ ഉതുപ്പ്, നടന്‍ പ്രകാശ് രാജ്,  കപില്‍ സിബല്‍ ഗൗര്‍ ഗോപാല്‍ ദാസ്, വ്യവസായി ക്രിസ് ഗോപാലകൃഷ്ണന്‍, സാമ്പത്തിക വിദഗ്ധന്‍ സഞ്ജീവ് സന്യാല്‍  തുടങ്ങിയവര്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടും.മേളയില്‍ മൂന്നു ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാവും.തുര്‍ക്കി, സ്പെയിന്‍, യുഎസ്എ, ബ്രിട്ടന്‍, ഇസ്രായേല്‍, ന്യൂസിലന്റ് , മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളെക്കൊണ്ട് ധന്യമായിരിക്കും ഫെസ്റ്റ്്.കലാകാരന്മാര്‍, അഭിനേതാക്കള്‍, സെലിബ്രിറ്റികള്‍, എഴുത്തുകാര്‍, ചിന്തകര്‍, എന്നിവര്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളില്‍ ഏര്‍പ്പെടും.ലോകപ്രശസ്ത കലാകാരന്മാരുമായി രാത്രികളില്‍ ഫയര്‍സൈഡ് ചാറ്റുകള്‍, കര്‍ണാടിക് സംഗീത കച്ചേരികള്‍, പ്രോഗ്രസീവ് റോക്ക് ബാന്‍ഡുകളുടെ പ്രകടനം, കഥകളി, ലാറിസ,ക്ലാസിക്കല്‍, ഫ്ലെമെന്‍കോ നൃത്തങ്ങള്‍ തുടങ്ങി പപ്പറ്റ് ഷോകള്‍ വരെ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured