കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി യാത്രയയപ്പ് നൽകി

കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ ബാലവേദിയുടെ മുൻ പ്രസിഡന്റ് ശ്രീമാൻ സഞ്ജയ് ശ്രീനിവാസന് കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി യാത്രയയപ്പ് നൽകി.

സഞ്ജയ് ശ്രീനിവാസന്റെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ യാത്രയയപ്പ് ചടങ്ങിൽ മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രനും മഹിളാവേദി സെക്രട്ടറി ജീവ ജയേഷും ചേർന്ന് മഹിളാവേദിയുടെ ഉപഹാരം സഞ്ജയ് ശ്രീനിവാസന് കൈമാറി. കോഴിക്കോട് ജില്ലാ അസോസിയേഷൻ ബാലവേദിക്ക് സഞ്ജയ് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും ഭാവിജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ, വൈസ് പ്രസിഡന്റ് വിനീഷ്.പി.വി, മഹിളാവേദി ട്രഷറർ സിസിത ഗിരീഷ്, ബാലവേദി സെക്രട്ടറി അലൈന ഷൈജിത്ത്, ബാലവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ അലീഷ രവീന്ദ്രൻ, നന്ദിക ജയേഷ്, സഞ്ജന ശ്രീനിവാസൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related posts

Leave a Comment