കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി. നിലമ്പൂർ എടക്കരയിൽ നിന്നാണ് നാല് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരു പെൺകുട്ടിയെ ഇന്നലെയും, മറ്റൊരു പെൺകുട്ടിയെ ഇന്ന് രാവിലെയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോഴിക്കോട് നിന്ന് ആറ് പെൺകുട്ടികളും ബം​ഗളൂരുവിലേക്കാണ് പോയത്. ഇതിൽ രണ്ട് പേരെ ബം​ഗളൂരുവിൽ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. ബാക്കി നാല് പെൺകുട്ടികൾ ബം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി പാലക്കാട്ടെത്തിയപ്പോഴാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ പോലീസ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടികളെ സംബന്ധിച്ച് സംശയം തോന്നിയ ഹോട്ടലധികൃതരും നാട്ടുകാരും ചേർന്നാണ് കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ പെൺകുട്ടികളെ തടഞ്ഞുവെച്ചത്. മറ്റ് പെൺകുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം ഇന്ന് രാവിലെയാണ് സ്വകാര്യ ബസ്സിൽ കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ മറ്റൊരു പെൺകുട്ടിയെ മൈസൂരുവിൽ വെച്ച് കണ്ടെത്തിയത്. കാണാതായ ആറ് പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറ് പേർക്കും പ്രായപൂർത്തിയായിട്ടുമില്ല.

Related posts

Leave a Comment