കോഴിക്കോട് വീട് തകര്‍ന്നു വീണു; കുടുങ്ങിയ എല്ലാ ആളുകളെയും രക്ഷപ്പെടുത്തി

കോഴിക്കോട് ചെറുകുളത്തൂരില്‍ വീട് തകര്‍ന്നു വീണു നിരവധിപേർക്ക് പരിക്ക്. നിർമാണം പുരോഗമിക്കുന്ന കോൺക്രീറ്റ്​ വീടാണ്​ തകർന്നു വീണത്​. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. വീടിനുള്ളില്‍ കുടുങ്ങിയ എല്ലാ ആളുകളെയും രക്ഷപ്പെടുത്തി. ഒമ്പതുപേരെയാണ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്. വെള്ളിമാട്‍കുന്ന്, മുക്കം എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്.

Related posts

Leave a Comment