Connect with us
top banner (3)

Kuwait

ജനനിബിഡവും ആവേശോജ്ജ്വലവുമായി കോഴിക്കോട് ഫെസ്റ്റ് 2024

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ്‌ സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ പതിനാലാം വാർഷികാഘോഷം ‘കോഴിക്കോട് ഫെസ്റ്റ് 2024’ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പ്രത്യേകം തയ്യാറാക്കിയ മാമുക്കോയ നഗറിൽ പ്രസിഡന്റ്‌ നജീബ് പി.വിയുടെ അധ്യക്ഷതയിൽ അൽ മുല്ല എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ഫിലിപ്പ് കോശി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സ്പോൺസർ കമ്മിറ്റി കൺവീനർ ഷാജി കെ.വി, സുവനീർ കമ്മറ്റി കൺവീനർ നജീബ് ടി.കെ എന്നിവർ ചേർന്ന് മുഖ്യ സ്പോൺസർ മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ്‌ & സി.ഇ.ഒ മുഹമ്മദ്‌ അലി വി.പിക്ക് നൽകി കൊണ്ട് സൂവനീർ പ്രകാശനം ചെയ്തു. മാംഗോ ഹൈപ്പർ ചെയർമാൻ & എം.ഡി റഫീഖ് അഹമ്മദ് മലബാർ ഗോൾഡ് സോണൽ ഹെഡ് അഫ്സൽ ഖാൻ, ഗോസ്കോർ ഫൗണ്ടർ & സി.ഇ.ഒ അമൽ ഹരിദാസ് അസോസിയേഷൻ രക്ഷാധികാരികളായ ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, മഹിളാവേദി പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌, ജനറൽ സെക്രട്ടറി രേഖ എസ്, ട്രഷറർ മിസ്ന ഫൈസൽ എന്നിവർ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരം വേദിയിൽ വെച്ച് ഭാരവാഹികൾ കൈമാറി. കോഴിക്കോട് ഫെസ്റ്റ് ജനറൽ കൺവീനർ ഹനീഫ്. സി സ്വാഗതവും, ട്രഷറർ സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു. മാങ്കോ ഹൈപ്പർ അവരുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് നൽകി വന്ന കൂപ്പൺ ഡ്രോയിൽ വിജയിയായ കുമാരിക്ക് ചടങ്ങിൽ കാറിന്റെ താക്കോൽ ഓപ്പറേഷൻ മാനേജർ മുഹമ്മദാലിയുടെ സാന്നിധ്യത്തിൽ ചെയർമാൻ & എം.ഡി റഫീഖ് അഹമ്മദ് കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അസോസിയേഷൻ മഹിളാവേദിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടികളും, കോഴിക്കോടിന്റെ അതുല്യ കലാകാരൻ മാമുക്കോയയുടെ സ്മരണയിൽ മുഖ്യ സ്പോൺസർ മെഡക്സ് ടീം അണിയിച്ചൊരുക്കിയ മ്യൂസിക്കൽ ട്രിബ്യൂട്ട് പരിപാടിയുടെ മാറ്റ് കൂട്ടി. നബീൽ, ഹകീം, മുബഷിർ, മനോജ്‌ എന്നിവരുടെ ഓർക്കസ്ട്രയിൽ ഗായകരായ ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ ചേർന്ന് നയിച്ച ഗാനമേള കോഴിക്കോട് ഫെസ്റ്റ് 2024-ന്റെ ആഘോഷരാവിന് പകിട്ടേകി. കോഴിക്കോട് ഫെസ്റ്റ് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഹർഷാദ് കായണ്ണക്ക് ലഭിച്ചു. ഇൻഷോട്ട് മീഡിയ ഫാക്ടറി ഇവന്റ് പാർട്ണർ ആയ കോഴിക്കോട് ഫെസ്റ്റിൽ ഡോക്ടർ മെർലിൻ അവതാരിക ആയിരുന്നു. അസോസിയേഷൻ ഭാരവാഹികളും വിംഗ് കൺവീനർമാരും സി.ഇ.സി അംഗങ്ങളും കോഴിക്കോട് ഫെസ്റ്റിനു നേതൃത്വം നൽകി.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കളത്തിൽ അബ്ദുറഹ്മാന്റെ നിര്യാണത്തിൽ കെ.ഡി.എൻ. അനുശോചന യോഗം നടത്തി.

Published

on

കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫൗണ്ടർ മെമ്പറും സജീവ പ്രവർത്തകനുമായിരുന്ന കളത്തിൽ അബ്ദുറഹ്മാന്റെ ആകസ്മിക വിയോഗത്തിൽ അനുശോചന യോഗം നടത്തി.അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് വലിയകത്ത്, എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി, കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, വൈസ് പ്രെസിഡന്റുമാരായ അസീസ് തിക്കോടി, ഷിജിത് കുമാർ ചിറക്കൽ, ചാരിറ്റി സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, മെമ്പർഷിപ് സെക്രെട്ടറി വിനയൻ കാലിക്കറ്റ് , വനിതാ വിഭാഗം ആർട്സ് ആൻഡ് കൾച്ചറൽ സെക്രട്ടറി ചിന്നു ശ്യാം , സാൽമിയ ഏരിയ പ്രസിഡന്റ് സമീർ കെ.ടി, അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി ഷമീർ പി.സ്, ഹാരിസ് ബഡനേരി, ഫർവാനിയ ജനറൽ സെക്രട്ടറി രജീഷ് സ്രാങ്കിൻ്റകം, മുൻ വനിതാ വിഭാഗം ജനറൽ സെക്രട്ടറി സുഹറ അസീസ് എന്നിവർ അദ്ദേഹത്റിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഉദാത്തമായ മാതൃക കാണിച്ചുകൊണ്ട് ഒരു സമൂഹ ജീവി എന്ന നിലയിൽ ആന്തരിച്ച കളത്തിൽ അബ്ദുൾറഹിമാൻ എന്നും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചു എന്നും സംഘടനയുടെ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചു എന്നും വിവിധ പ്രാസംഗികർ അദ്ദേഹത്തെ ഓർത്തെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും അറിയിച്ചു. ശ്യാം പ്രസാദ്, ഷഫാന ഷമീർ എന്നിവർ പരിപാടി ഏകോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

കെ എഫ് ഇ ‘ക്വിക് ഫ്ലിക്സ്’മെയ് 31-ഡി.പി.എസ്ൽ

Published

on

കുവൈത്ത് സിറ്റി : കുവൈത്ത് ഫിലിം ഇന്തുസിയാസ്റ്റ്സ് (കെ എഫ് ഇ ) മെഗാ പ്രോഗ്രാം ‘ക്വിക്ഫ്‌ലിക്സ്’ മെയ് 31-നു അഞ്ച് മണി മുതൽ ഡി.പി.എസ് സ്കൂളിൽ നടക്കും. മെഗാ പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന സ്പോട്ട് ഫിലിം മത്സരങ്ങളിൽ മലയാള ചലച്ചിത്ര പ്രശസ്ത മലയാള ചലച്ചിത്ര ഡയറക്ടർ ജിനു എബ്രഹാം, ഛായാഗ്രഹൻ സമീർ ഹക്ക് എന്നിവർ ജഡ്ജ്സ് ആയും, പ്രശസ്ത അഭിനയത്രി റീമ കല്ലിങ്കൽ മുഖ്യ അതിഥി ആയുംപങ്കെടുക്കും. പെരിയോനെ എന്ന ആട് ജീവിതത്തിലെ പ്രശസ്ത ഗാനം പാ2ടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ജിതിൻ രാജ് നേതൃത്വം നൽകുന്ന സംഗീത വിരുന്നും ഒരുക്കുന്നുണ്ട്.

പ്രവേശനം സൗജന്യം ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. (കെ എഫ് ഇ ) യുടെ ഈ വർഷത്തെ രാമു കാര്യാട്ട് ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ബാബുജി ബത്തേരി, സിനിമ സാങ്കേതിക മികവിന് ഉള്ള സമഗ്ര സംഭാവന പുരസ്‌കാരം ബിജു ഭദ്ര എന്നിവർ അർഹരായി. പുരസ്‌കാരങ്ങൾ മെയ്‌ 31 ന് നടക്കുന്ന മെഗാ ഇവന്റ് ‘ക്വിക്ഫ്‌ലിക്സ്’ ൽ ൽ വെച്ച് നൽകപ്പെടും. ഇത് സംബന്ധിച്ചു ഫഹാഹീൽ തക്കാരാ റെസ്റ്ററെന്റ് ഹാളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ, രക്ഷാധികാരി ജിനു വൈക്കത്ത്, ട്രഷറർ ശരത് സി നായർ , മീഡിയ കൺവീനർ ഹബീബുള്ള മുറ്റിച്ചൂർ, കൺവീനർ ബിവിൻ തോമസ്, ശ്രിമതി ജിജുന ഉണ്ണി എന്നിവർ സംബന്ധിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഹ്രസ്വ സിനിമാ നിർമ്മാണ മേഖലയിൽ വിവിധ ഘടകങ്ങളെ സംയോചിപ്പിച്ചുകൊണ്ടു പരിമിതമായ സമയത്തിലും ദൃശ്യആവിഷ്കാരത്തിലും അര്ഥപൂണ്ണമായൊരു ഉൽപ്പന്നം എന്ന വെല്ലുവിളി ആയിരിക്കും മത്സരാർത്ഥികളെയും സിനിമാ എന്ന ഫ്രെയിമിനെ ഗൗരവമായി സമീപിക്കുന്നവരെയും കാത്തിരിക്കുന്നത്. അത് എന്തുമാത്രം വിജയത്തിലെത്തിക്കാനാവും എന്നതിനെ ആശ്രയിച്ചാവും സംഘാടകരുടെ തുടർ പ്രവർത്തനങ്ങൾ. കൺവീനർമാരായ രമ്യ രതീഷ്, ചന്ദ്ര മോഹൻ, വിഷ്ണു ജയാ കൃഷ്ണൻ, റെജിൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Continue Reading

Kuwait

സിറ്റി ക്ലിനിക് ഗ്രുപ്പിന് പ്രശസ്ത എ സി എഛ് എസ് ഐ അക്രഡിറ്റേഷൻ ലഭിച്ചു.

Published

on

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുവൈറ്റ് സിറ്റി : മുർഗാബ്, മഹബൂല, ഖൈത്താൻ സിറ്റി ക്ലിനിക് ഇന്റർനാഷണൽ ഉൾക്കൊള്ളുന്ന സിറ്റി ക്ലിനിക് ഗ്രുപ്പിന് പ്രശസ്ത ഓസ്‌ട്രേലിയൻ കൌൺസിൽ ഓൺ ഹെൽത്ത്കെയർ സ്റ്റാൻഡേർഡ്‌സ് (എ സി എഛ് എസ് ഐ) ഫോർ ആംബുലറ്ററി കെയർ സെന്റേഴ്സ് ന്റെ അക്രഡിറ്റക്ഷന് ലഭിച്ചു. കുവൈറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളിക്ലിനിക് എന്ന ബഹുമതിക്ക് സിറ്റി ക്ലിനിക് ഗ്രുപ്പ അർഹമായി. സേവന നിലവാരം ഉയർത്തുന്നതിനുള്ള ക്ലിനിക്കുകളും പരിശ്രമത്തിനു ഇത് നാഴികക്കല്ലായി മാറിയിട്ടുണ്ട്. ഗ്രുപ്പിന്റെ എല്ലാ ക്ലിനിക് കളി ലും ഈ അക്രെഡിറ്റക്ഷന് നിലവിൽ വന്നു കഴിഞ്ഞു. വിവിധ ബ്രാഞ്ചുകൾക്കുള്ള യോഗ്യത പത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പ്രവർത്തനക്ഷമത, രോഗികളുടെ സുരക്ഷ, അപായകൈകാര്യത, ഗുണ നിലവാരം എന്നിങ്ങനെയുള്ള കർശന മാനദണ്ഡങ്ങളെ സമഗ്രമായി വിലയിരുത്തിയശേഷമാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളതെന്നും അങ്ങേയറ്റം അർപ്പണ ബോധവും വ്യാദഗ്ധ്യവുമാണ് അതിനു തങ്ങളെ പ്രാപ്തമാക്കിയതെന്നു മാനേജ്‌മെന്റ് വിശദീകരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അക്രെഡിറ്റേഷൻ ചടങ്ങിനായി ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച യോഗത്തിൽ ജന. മാനേജർ ശ്രീ കെ പി ഇബ്രാഹിംക്ഷണിക്കപ്പെട്ടവരെ സ്വാഗതം ചെയ്തു. സി ഇ ഓ ശ്രിമതി ആനി വിത്സൺ മുഖൈതിഥി ആസ്ട്രേലിയൻ അംബാസിഡർ മിസ്സിസ് മെലിസ് കെല്ലി, ഓൺലൈനായി പങ്കെടുത്ത എ സി എഛ് എസ് ഐ മിഡിൽ ഈസ്റ്റ് ഡയറക്ടർ ബേസിൽ അൽ സായെഗ്, ലീഡ് കൊച്ച മാനേജർ ദോ രമൺ ദളിവൽ എന്നിവരെ പരിചയപ്പെടുത്തി. ഇ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് എം ഡി ഡോ. നൗഷാദ് കെ പി പറഞ്ഞു. പ്രത്യകം ക്ഷണിക്കപ്പെട്ട ആരോഗ്യമന്താലയത്തിലെ ഉദ്യോഗസ്ഥരും അറബ് മാധ്യമ പ്രവർത്തകരും നിരവധി മലയാളം മാധ്യമ പ്രവർത്തകരും സിറ്റി ക്ലിനിക് ഗ്രുപ്പിലെ വിവിധ ഡോക്ടർമാരും അനുബന്ധ ഉദ്യോഗസ്ഥരും സന്നിഹിതരാ യിരുന്നു.

Continue Reading

Featured