Connect with us
48 birthday
top banner (1)

Kerala

കോഴിക്കോട് സൈബർ തട്ടിപ്പ്: വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

Avatar

Published

on

കോഴിക്കോട്: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് തുടർക്കഥയാകുന്നു. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയ്ക്ക് 19 ലക്ഷ രൂപ നഷ്ടമായി. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പല തവണകളായാണ് പണം പിൻവലിച്ചത്. ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലാണ് പണം നഷ്ടമാകുന്നത്. 1992 മുതലുള്ള അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പിന് ഇരയാക്കിയത്. തട്ടിപ്പ് നടത്തിയത് ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന പഴയ ഫോൺ നമ്പർ ഉപയോഗിച്ചെന്നാണ് സംശയം. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് എടുത്തു.

Advertisement
inner ad

Kerala

യുഡിഎഫ് മത്സരിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനത പാർട്ടിക്ക് എതിരെ; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്‌: പാലക്കാട്‌ യുഡിഎഫ് മത്സരിക്കുന്നത് കമ്മ്യൂണിസ്റ്റ് ജനത പാർട്ടിക്ക് എതിരെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലത്തെ റെയ്ഡ് ദുരൂഹമാണെന്നും പരിശോധനയിൽ വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ബിജെപി വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താൻ തയ്യാറാകാത്ത പോലീസ് യുഡിഎഫ് നേതാക്കളുടെ മുറിയിൽ പരിശോധന നടത്തുവാൻ തിടുക്കം കാട്ടി. അതിൽ സിപിഎം നേതാക്കൾക്ക് പരാതിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ എത്രയോ സംഘടിതമായി ആണ് ബിജെപി-സിപിഎം നേതാക്കൾ അവിടെ കാര്യങ്ങൾ ആസൂത്രണം ചെയ്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് സിപിഎമ്മും ബിജെപിയും കരുതേണ്ട. ഹോട്ടലിലേക്ക് പോകുമ്പോൾ ട്രോളി ബാഗ് കൊണ്ടുപോകുന്നതിൽ അസ്വാഭിവിക എന്താണെന്ന് രാഹുൽ ചോദിച്ചു. അതിൽ വസ്ത്രങ്ങൾ ആണ്. ആരാണ് വസ്ത്രങ്ങളുമായി ഹോട്ടലിൽ താമസിക്കാൻ വരാത്തത്. ഇതൊക്കെ ഒരു പുകമറ സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫെന്നിയ്ക്ക് എന്താണ് പ്രശ്നം. ഫെന്നി കെഎസ്‌യു സംസ്ഥാന ഭാരവാഹി ആണ്. തെരഞ്ഞെടുപ്പ് ചുമതല ഉള്ള ഒരാൾ ആണ്. അങ്ങനെ ഒരാൾ കൂടെ വരുന്നതിൽ, ബാഗ് തരുന്നതിൽ എന്താണ് പ്രശ്നമെന്നും രാഹുൽ ചോദിച്ചു.

Advertisement
inner ad

വ്യാജ ഐഡി കാർഡ് കേസ് തന്നെ കെട്ടിച്ചമച്ചത് ആയിരുന്നു. ആദ്യ ദിവസം തന്നെ ജാമ്യം കിട്ടിയതാണെന്നും രാഹുൽ വ്യക്തമാക്കി. ഹോട്ടലിന് മുന്നിലൂടെയുള്ള വഴിയിലൂടെയാണ് പോയതും ഇറങ്ങിയതും. അങ്ങനെ അല്ലെന്ന് തെളിയിച്ചാൽ എന്റെ പ്രചാരണം നിർത്താമെന്നും രാഹുൽ വെല്ലുവിളിച്ചു. ഏഴ് ദിവസങ്ങൾ കൂടി ഉണ്ടല്ലോ. എന്തെങ്കിലും ഒക്കെ വിഷയങ്ങൾ വേണ്ടേ. അതുകൊണ്ട് ആണ് അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റെ പെട്ടി പോലീസ് ശാസ്ത്രീയ പരിശോധന നടത്തണം. ഇന്നലെ നാടകത്തിന് പിന്നിൽ ഒരു മാധ്യമ പ്രവർത്തകന് പങ്കുണ്ട്. അത് കൃത്യമായി പറഞ്ഞത് ആണെന്നും രാഹുൽ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Ernakulam

പോത്താനിക്കാട് ശ്മശാനം : ചുറ്റുമതിൽ നിർമ്മാണത്തിന് അനുമതി ലഭ്യമായി : മാത്യു കുഴൽനാടൻ എംഎൽഎ

Published

on

പോത്താനിക്കാട് : പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ശ്മശാനത്തിന് ചുറ്റും മതിൽ നിർമ്മിക്കുന്നതിന് ജില്ല ഭരണകൂടം അനുമതി നൽകി. വിഷയം ചൂണ്ടി കാണിച്ചു മാത്യു കുഴൽനാടൻ എംഎൽഎ കളക്ടർക്ക് നൽകിയ കത്തിനെ തുടർന്നാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.ശ്മശാനത്തിന്റെ പോരായ്മകൾ പരിസരവാസികളെയും പൊതുജനങ്ങളെയും പ്രയാസത്തിലാക്കുന്ന സ്ഥിതിയാണ് ഇപ്പോഴത്തെതെന്ന് എംഎൽഎ പറഞ്ഞു. പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനാണ് ചുറ്റുമതിൽ നിർമ്മിക്കുന്നതിന് കളക്ടർ നിരാക്ഷേപ പത്രം നൽകിയിട്ടുള്ളത്.

പട്ടിക ജാതി വിഭാഗത്തിന് വേണ്ടിയുള്ള ശ്മശാനമാണ് ഇത്. കൃത്യമായ പരിപാലനം ഇല്ലാത്തതിനാലാണ് ശ്മശാനം കാട് കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയത്.വാർഡ് അംഗം ജിനു മാത്യുവും പരിസരവാസികളായ കുട്ടികളും വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എംഎൽഎ കളക്ടർക്ക് കത്ത് നൽകിയത്. ചുറ്റുമതിൽ നിർമ്മിച്ചിട്ടില്ലാത്തതിനാൽ ഇഴജന്തുക്കൾ സമീപത്തുള്ള വീടുകളിലേക്ക് പ്രവേശിക്കുന്ന അവസ്ഥയിലാണ്. കുട്ടികൾക്ക് ഒറ്റക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഇവിടെ ഉണ്ടെന്ന് എംഎൽഎ കത്തിൽ ചൂണ്ടികാട്ടി.33 സെന്റ് സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്.

Advertisement
inner ad

ശ്മശാനത്തിന് 50 മീറ്റർ ചുറ്റളവിൽ നിരവധി വീടുകളും ആരാധനാലയവും ഉണ്ട്. ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഉത്തരവിൽ ഉണ്ട്.നിലവിൽ റവന്യു വകുപ്പിന്റെ അധീനതയിൽ ആണ് ഭൂമി. ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിന് കോതമംഗലം തഹസീൽദാർക്ക് കളക്ടർ നിർദ്ദേശം നൽകി.പദ്ധതിക്കായി തുക അനുവദിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ ആരംഭിക്കുമെന്ന് വാർഡ് അംഗം ജിനു മാത്യു അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവി കെ സച്ചിദാനന്ദന്‍

Published

on


താല്ക്കാലിക മറവിരോഗം കാരണം പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കെ. സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് എഴുത്തുകാരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏഴ് വര്‍ഷം മുമ്പ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്ന് മുതല്‍ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നില്ലെങ്കിലും നവംബര്‍ ഒന്നിന് പുതിയ രൂപത്തില്‍ അത് തിരികെയെത്തി എന്നാണ് അദ്ദേഹം കുറിക്കുന്നത്.

Advertisement
inner ad

രോഗം വീണ്ടും വരാന്‍ കാരണം സമ്മര്‍ദ്ദമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ദയവായി പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതും എന്നും അദ്ദേഹം കുറിച്ചു.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്-

Advertisement
inner ad

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രസ്സ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പബ്ലിക് ലൈഫ് അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

Advertisement
inner ad
Continue Reading

Featured