News
ഹീൽ ഇൻ ഇന്ത്യ പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളത്തെയും ഉൾപ്പെടുത്തണം; പ്രധാന മന്ത്രിക്ക് എം.കെ രാഘവൻ എം.പിയുടെ നിവേദനം

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75-)o വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന ഹീൽ ഇൻ ഇന്ത്യ പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും എം.കെ രാഘവൻ എം.പി നിവേദനം നൽകി.
മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മെഡിക്കൽ ടൂറിസം ഹബ് ആക്കി മാറ്റുന്ന പദ്ധതിയിലെ പ്രധാന സ്കീമുകൾ ആണ് ‘ഹീൽ ബൈ ഇന്ത്യ’യും ‘ഹീൽ ഇൻ ഇന്ത്യ’യും. മെഡിക്കൽ പ്രൊഫഷണലുകളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പദ്ധതിയാണ് ഹീൽ ബൈ ഇന്ത്യ. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതാണ് ഹീൽ ഇൻ ഇന്ത്യ പദ്ധതി.
രാജ്യത്തെ പത്ത് വിമാനാത്താവളങ്ങളെ ഹീൽ ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിമാനത്താവളങ്ങളിൽ ചികിത്സാവശ്യാർത്ഥം വിദേശത്ത് നിന്ന് എത്തുന്നവർക്ക് വിസ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതടക്കം ബഹുഭാഷ കൈകാര്യം ചെയ്യുന്ന ആളുകളുടെ സാന്നിദ്ധ്യത്തിൽ വിവിധ സഹായ സൗകര്യങ്ങൾ ലഭ്യമാകും.
കോട്ടക്കൽ ആര്യ വൈദ്യ ശാല, കോഴിക്കോട് മെഡിക്കൽ കോളേജ്, പുതുതായി ആരംഭിക്കുന്ന ആഗോള നിലവാരമുള്ള തുലാ വെൽനെസ് ക്ലിനിക്കൽ റിസോർട്ട്, വരാനിരിക്കുന്ന കിനാലൂർ എയിംസ്, ഉന്നത നിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്ന കോഴിക്കോട്ടെ വിവിധ സ്വകാര്യ ഹോസ്പിറ്റലുകൾ തുടങ്ങി വിദേശികൾ ചികിത്സ തേടി എത്തുന്ന നിരവധി മെഡിക്കൽ സ്ഥാപനങ്ങളുടെയും മെഡിക്കൽ ടൂറിസത്തിന്റെയും ഹബ് ആയി മാറി കൊണ്ടിരിക്കുന്ന മലബാറിന് ഈ മേഖലയിൽ ഊർജം പകരാൻ കോഴിക്കോട് വിമാനത്താവളത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ചാർട്ടേർഡ് വിമാനങ്ങളിൽ വിവിധ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെഡിക്കൽ പ്രൊഫഷണലുകളെ കോഴിക്കോട് നിന്നും വിവിധ ജി.സി.സി രാഷ്ട്രങ്ങളിലേക്ക് അയച്ചതടക്കം മെഡിക്കൽ ടൂറിസം രംഗത്തെ മലബാറിന്റെ വളർന്നു വരുന്ന സാധ്യതകളെ മുൻനിർത്തി പദ്ധതിയിൽ കോഴിക്കോടിനെ ഉൾപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും എം.പി നിവേദനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
Kerala
മോദിയെ ഇറക്കുന്നതു വരെ ജോഡോ യാത്ര നിലനിൽക്കും: ആന്റണി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതു വരെ ഭാരത് ജോഡോ യാത്രയുടെ സന്ദശം നിലനിൽക്കുമെന്ന് മുതിർന്ന നേതാവ് ഏ.കെ. ആന്റണി. രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഓഫീസിൽ സംസാരിക്കുകയായിരുന്നു ആന്റണി.
ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയെ ആൻറണി ഏറെ പ്രശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചുള്ള യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണ്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
News
റിയാദ് കോഴിക്കോടെൻസ് ; “മൊഹബത്ത് നൈറ്റ് ” ഫെബ്രുവരി 24 ന്

റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ കോഴിക്കോടെൻസ് ഒരുക്കുന്ന മെഗാ ഈവന്റ് ‘മൊഹബത്ത് നൈറ്റിൽ ‘ഗായകരായ റിമി ടോമിയും വിധുപ്രതാപും പങ്കെടുക്കും . ഫെബ്രുവരി 24ന് വെള്ളിയാഴ്ച റിയാദിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോഴിക്കോടെൻസ് ചീഫ് ഓർഗനൈസർ മൊഹീഹുദ്ധീൻ സഹീർ സംഘാടക സമിതി ചെയർമാൻ ഹർഷദ് ഫറോക്ക്, ജനറൽ കൺ വീനർ റാഫി കൊയിലാണ്ടി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി കെ കെ അബ്ബാസ് എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു.
പതിവ് സംഘടനാ ശൈലിയിൽ നിന്നും മാറി കാലഘട്ടത്തിന്റെ ആവശ്യകതയിലൂന്നി പ്രവർത്തിക്കുന്ന കോഴിക്കോടെൻസ്, സാമൂഹ്യ, വൈജ്ഞാനിക രംഗത്ത് വേറിട്ട കാൽവെപ്പ് നടത്തുന്ന “എഡ്യുഫൺ ക്ലബ്”നു മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.
പ്രോഗ്രാം കമ്മിറ്റി കൺ വീനർ കബീർ നല്ലളം സ്വാഗതവും ട്രഷറർ ഷാജു കെ സി നന്ദിയും പറഞ്ഞു.
Featured
ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

- മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്
ശ്രീനഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീനഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login