ലോകത്ത് കോവിഡ്​ മരണം 50 ലക്ഷം പിന്നിട്ടു

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ മരണം 50 ലക്ഷം പിന്നിട്ടു. ​റോയിട്ടേഴ്​സിൻറെ കണക്ക്​ പ്രകാരം വെള്ളിയാഴ്ചയാണ് കോവിഡ്​ മരണം 50 ലക്ഷം കടന്നത്​. ഒരു വർഷത്തിനുള്ളിലാണ്​ 25 ലക്ഷം പേർ കോവിഡ്​ മൂലം മരിച്ചത്​. 236 ദിവസത്തിനുള്ളിൽ അടുത്ത 25 ലക്ഷം പേരുടേയും ജീവൻ കോവിഡ്​ എടുത്തു.യു.എസ്​.എ, റഷ്യ, ബ്രസീൽ, മെക്​സികോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്​ കോവിഡ്​ മരണം ഏറ്റവും കൂടുതൽ. ലോകത്തെ പകുതിയിലധികം പേർക്കും വാക്​സിൻ ലഭിച്ചിട്ടില്ലെന്നും കണക്കുകളിൽ നിന്നും വ്യക്​തമാകും.
കഴിഞ്ഞ ഒരാഴ്ച 8000 മരണമാണ്​ ലോകത്ത്​ പ്രതിദിനം ശരാശരി റിപ്പോർട്ട്​ ചെയ്യുന്നത്​. ഓരോ മിനിറ്റിലും അഞ്ച്​ പേർ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നുണ്ട്​.

Related posts

Leave a Comment