കോവിഡ് ബാധിച്ച് മരിച്ച 15 പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മുസ്ലിംലീഗ് ആശ്വാസ ധനമായി സാമ്പത്തികസഹായം നല്‍കി


മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുമ്പ് ആരംഭിച്ച സംഘടനാ പ്രവര്‍ത്തകന്‍മാര്‍ക്കായുള്ള ‘സാമൂഹ്യ സുരക്ഷാ പദ്ധതി ‘ മുഖേനയാണ് സാമ്പത്തിക സഹായം നല്‍കിയത് സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് മരണപ്പെട്ടാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ സഹായധനം അനുവദിക്കുന്നതിന് പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നു ഇതുപ്രകാരം 32 പേര്‍ മരണപ്പെടുകയുണ്ടായി ഇവരുടെ കുടുംബങ്ങള്‍ക്കെല്ലാം സഹായധനം നല്‍കുകയുണ്ടായി. മരണപ്പെട്ടവരില്‍ 15 പേര്‍ കോവിഡ് ബാധിച്ചവരായിരുന്നു
കോവിഡ് ബാധിച്ച് മരിച്ച സംഘടനാ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കി ആശ്വാസം പകര്‍ന്നു നല്‍കിയ സംസ്ഥാനത്തെ ഏക രാഷ്ട്രീയ സംഘടന മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഘടകമാണ് ‘തളരുമ്പോള്‍ തണലേകാന്‍ ‘ എന്ന കാഴ്ചപ്പാടിലാണ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഒരു വര്‍ഷം മുമ്പ് സാമൂഹ്യ ‘സുരക്ഷാ പദ്ധതി ‘ക്ക് തുടക്കം കുറിച്ചത് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നവരില്‍ ഈ കാലയളവില്‍ മരണപ്പെട്ട 32 പേരുടെ കുടുംബങ്ങള്‍ക്ക് 64 ലക്ഷം രൂപയും ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് 14 ലക്ഷത്തോളം രൂപ ചികിത്സാ സഹായവും അനുവദിച്ചു
ഒരു വര്‍ഷം പിന്നിട്ട പദ്ധതി രണ്ടാം വര്‍ഷവും തുടരുന്നതിന് തീരുമാനിച്ചു മലപ്പുറം അസോസിയേഷന്‍ ഫോര്‍ സെക്യൂരിറ്റി സ്‌കീം (മാസ്സ്) എന്നാണ് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ സംഘടനാ നാമം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു നിലവിലുള്ള അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കുവാനും പ്രവര്‍ത്തകര്‍ക്ക് പുതുതായി പദ്ധതിയില്‍ അംഗത്വം എടുക്കുവാനും ജൂലൈ 31 വരെ സമയം നിശ്ചയിച്ചു ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അഡ്വ: യു.എ.ലത്തീഫ് , അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഉമ്മര്‍ അറക്കല്‍, ഇസ്മായില്‍ മൂത്തേടം, സലീം കുരുവമ്പലം, കെ എം അബ്ദുല്‍ഗഫൂര്‍, പി കെ സി. അബ്ദുറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി, സുരക്ഷാ പദ്ധതിയുടെ മണ്ഡലം കോഡിനേറ്റര്‍മാര്‍, നിയോജക മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment