കോവിഡ് കുത്തിവെപ്പ് മരുന്നുകള്‍ തിരികെ അയച്ചതിനെ പറ്റി അന്വേഷണം നടത്തണം

പൊന്നാനി: ഈഴുവത്തിരുത്തി ഗവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കോവിഡ് കുത്തിവയ്പ്പിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. 25 വാര്‍ഡുകളിലേക്ക് അനുവദിച്ച ആയിരക്കണക്കിന് കോവാക്‌സിന്‍, കോവിഷില്‍ഡ് മരുന്നുകള്‍ തിരികെ അയച്ചതില്‍ പ്രതിഷേധിച്ചും, ആയിരത്തിലധികം ജനങ്ങളുള്ള വാര്‍ഡുകളില്‍ 50 പേര്‍ക്ക് മാത്രം വാക്‌സിനേഷന്‍ എടുക്കുന്നത് മാറ്റം വരുത്തി വാര്‍ഡ് അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്ക് കുത്തിവയ്പ്പ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ഉപരോധിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി ടീകെ അഷറഫ്, പുന്നക്കല്‍ സുരേഷ്, എ പവിത്രകുമാര്‍,എന്‍ പി നബീല്‍, എം അബ്ദുള്‍ലത്തീഫ്,കെപി സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment