കോവിഡ് ടെസ്റ്റ് ഫലം ദിവസങ്ങൾ വൈകുന്നു ; പ്രതിഷേധമുയരുന്നു

കൊല്ലം : കൊല്ലം നഗരത്തിൽ കോവിഡ് പരിശോധനാഫലം ദിവസങ്ങൾ വൈകുന്നതായി പരാതി ഉയരുന്നു. ജനുവരി 19ന് ചെയ്ത ടെസ്റ്റുകളുടെ ഫലങ്ങൾ പോലും ദിവസങ്ങൾ പിന്നിട്ടിട്ടും വന്നിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.ഫലം പുറത്തുവരുന്നതിലെ കാലതാമസം രോഗം കൂടുതൽ പടരുവാനും വഴിയൊരുക്കുന്നുവെന്നും ആക്ഷേപമുയരുന്നു. പൊതുപ്രവർത്തകനായ ഷഫീഖ് കിളികൊല്ലുരിന്റെ ഫേസ്ബുക്ക് കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഞാൻ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ ആരോഗ്യ വകുപ്പേ…?

കഴിഞ്ഞ 19 തിയതി രാവിലെ മുതൽ കടുത്ത തൊണ്ട വേദനയും ചുമയും ആയതിനാൽ രാവിലെ തന്നെ ഹോക്കി സ്റ്റേഡിയത്തിൽ എത്തി കോവിഡ് ടെസ്റ്റിന് നൽകി. അടുത്ത 48 മണിക്കൂറിനുള്ളിൽ റിസൽട്ട് covid lab report kerala website ൽ വരും എന്നും പറഞ്ഞു. വൈകുന്നേരം ഞാൻ ജില്ലാ ഹോസ്റ്റലിൽ വന്നു ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി വീട്ടിൽ തന്നെ ഇരുന്നു. രണ്ട് ദിവസം കഴിഞ്ഞു മൂന്നു ദിവസം കഴിഞ്ഞു നാല് ദിവസവും കഴിഞ്ഞ ഇന്നലെ ഞാൻ റിസൽട്ടിനെ കുറിച്ച് അന്വേഷിക്കുമ്പോൾ 19 തിയതി കോവിഡ് ടെസ്റ്റിന് എടുത്ത ഒരാളിന്റേയും സ്രവം ഇത് വരെ പരിശോധനയ്ക്ക് പോലും എടുത്തില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ RTPCR ടെസ്റ്റ് റിസൽട്ടിന് 24 മണിക്കൂർ മതി എന്നിടത്താണ് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് സർക്കാർ ലാബിൽ ടെസ്റ്റിന്റെ റിസൽട്ടിന് 120 മണിക്കൂർ ആയിട്ടും കിട്ടിത്തത്.
ഇനി പുറത്ത് ഇറങ്ങിയാൽ പറയും രോഗം പടർത്താൻ ഇറങ്ങി നടന്നു എന്ന്..
ഞാൻ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് ഇനി എന്ന് പറയും …?

Related posts

Leave a Comment