കോവിഡ് വ്യാപനം അതിരൂക്ഷം ; ആരോഗ്യമന്ത്രിമാരുടെ അവലോകന യോഗം നാളെ

കോവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ ചര്‍ച്ച നടത്തും.സംസ്ഥാനങ്ങളില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നത് കണക്കിലെടുത്താണ് അടിയന്തര യോഗം വിളിച്ചത്. നാളെ രാവിലെ 11 മണിക്കാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പ്രതിദിന രോ​ഗികളുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവില്‍ 5,90,611 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്തുള്ളത്. ദിനം പ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക് 10.21ലേക്കെത്തി. ഒരു ദിവസത്തെ മരണം 327ലേക്കെത്തി. ആകെ മരണം നാല് ലക്ഷത്തിന് മുകളിലായി. 4,83,790 ആണ് ഇതുവരെയുള്ള ആകെ മരണ സംഖ്യ

Related posts

Leave a Comment