കൊവിഡ് സുരക്ഷാ നിയമ ലംഘനം ; പിഴകൾ പുതുക്കി യു.എ.ഇ

കൊവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള പിഴകൾ പുതുക്കി യു.എ.ഇ. അധികൃതർ. വാഹനങ്ങളിൽ അനുവദനീയമായ ആളുകളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയാലാണ് പിഴ ചുമത്തുക . കാറുകളിലും പിക്കപ്പ് ട്രക്കുകളിലും ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും പരമാവധി ആളുകളെ മാത്രമേ അനുവദിക്കുകയെന്ന് യു.എ.ഇ അറ്റോർണി ജനറൽ വ്യക്തമാക്കിയിട്ടുണ്ട്. 
പരിധി ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് 3,000 ദിർഹം പിഴ ചുമത്തും. ബൈക്കിൽ ഒരാൾക്ക് മാത്രമേ യാത്രചെയ്യാൻ അനുവാദമുള്ളൂ. അതേസമയം പിക്കപ്പ് ട്രക്കുകളിൽ ഒരു ഡ്രൈവറും ഒരു യാത്രക്കാരനും യാത്രചെയ്യാം. 
മറ്റു വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് യാത്ര ചെയ്യാം. മുകളിലുള്ള നിയമത്തിൽ നിന്ന് കുടുംബാംഗങ്ങളെയും അവരുടെ വീട്ടുജോലിക്കാരെയും ബന്ധുക്കളേയും ഒഴിവാക്കിയിട്ടുണ്ട് . ഒരു വാഹനത്തിൽ ഒരാൾ മാത്രമാണെങ്കിൽ അയാൾ മാസ്ക് ധരിക്കേണ്ടതില്ല. കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ , അടുത്ത ബന്ധുക്കൾ എന്നിവരും വാഹനത്തിനുള്ളിൽ മാസ്ക് ധരിക്കേണ്ടതില്ല.

Related posts

Leave a Comment