ദുബായ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചു; ക്വാറൻറൈൻ കാലാവധി ഏഴ് ദിവസമായി കുറച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊവിഡ് -19  മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചു ദുബായ് ഹെൽത്ത് അതോറിറ്റി (D.H.A). സർവകലാശാലകൾ, സ്കൂളുകൾ, നഴ്സറികൾ, ശൈശവ കേന്ദ്രങ്ങൾ,  പ്രത്യേക ആവശ്യങ്ങൾക്കുള്ള ദുബായിലെ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ്  മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാവുക.
പ്രധാന മാനദണ്ഡങ്ങൾ :-
* വിദ്യാർത്ഥികൾ തമ്മിലുള്ള ശാരീരിക അകലം ഇപ്പോൾ രണ്ട് മീറ്ററിന് പകരം ഒരു മീറ്ററാക്കിയിട്ടുണ്ട് .
* മാസ്‌ക് ധരിക്കുക, കൈ ശുചിത്വം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതലുകളും തുടരും.
*വ്യക്തികൾക്ക് ക്വാറൻറൈൻ കാലയളവിൻറെ  അവസാനത്തിൽ പി.സി.ആർ പരിശോധന ആവശ്യമില്ല.
* കൊവിഡ് -19 ഉള്ള ഒരു വ്യക്തിയുടെ ഐസൊലേഷൻ കാലാവധി 10 ദിവസമായി തുടരണം.
* പോസിറ്റീവ് കേസിന്  ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ ശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റ് യാന്ത്രികമായി നൽകും. സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷം മാത്രമേ  വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മടങ്ങാൻ കഴിയുള്ളൂ.
ഐസൊലേഷൻ റൂം ആവശ്യകതകൾ, മുൻകരുതൽ നടപടികൾ പാലിക്കൽ, കോൺടാക്റ്റ് ട്രെയ്‌സിംഗ്, അടുത്ത കോൺടാക്റ്റുകൾ, അപകടസാധ്യത വിലയിരുത്തൽ എന്നിവയെല്ലാം മാർഗ്ഗനിർദ്ദേശങ്ങളിൽ വിശദമായി എടുത്ത് പറയുന്നുണ്ട്. 2021 ഒക്ടോബർ 3 മുതൽ, ദുബായിലെ സ്വകാര്യ സ്കൂളുകളിലെ എല്ലാ അധ്യാപനവും പഠനവും വ്യക്തിപരമായി മാത്രമായിരിക്കും. ഈ തീയ്യതിയ്ക്ക് ശേഷം വിദൂര പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ D.H.A നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Related posts

Leave a Comment