കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മന്ത്രി റിയാസും കുടുംബവും ഉല്ലാസയാത്രയിൽ ; വിമർശനമുയരുന്നു

തിരുവനന്തപുരം:കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ അവധിദിനം ആഘോഷിക്കാന്‍ കോവളം ബീച്ചിലെത്തിയ മന്ത്രിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം.

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് കുടുംബത്തോടൊപ്പം കോവളം ബീച്ചിലെത്തിയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. മാസ്‌ക്കില്ലാത്ത മന്ത്രിയുടെയും കുടുംബത്തിന്റെയും ചിത്രം കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നിരന്തരം പറയുന്ന മുഖ്യമന്ത്രിയുടെ മകള്‍ക്കും മരുമകനും കൊറോണയും പ്രോട്ടോകോളും ഒന്നുമില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

മാസ്‌ക് ധരിക്കാതിരിക്കുകയോ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്യുന്ന സാധാരണക്കാരന്റെ നെഞ്ചത്ത് കയറുന്ന പൊലീസുകാര്‍ ഇതൊന്നും കാണുന്നില്ലേയെന്നാണ് സോഷ്യല്‍മീഡിയയിലെ ചോദ്യം. മാസ്‌ക് ധരിക്കാത്ത മന്ത്രിക്കും കുടുംബത്തിനുമെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മുഹമ്മദ് റിയാസ് ഭാര്യ വീണയോടും മാതാപിതാക്കളോടുമൊപ്പമാണ് കോവളത്ത് എത്തിയത്. നിരവധി പേരാണ് മന്ത്രിയെയും കുടുംബത്തെയും വിമര്‍ശിച്ച്‌ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment