കോവിഡ് സ്‌പെഷ്യല്‍ എക്‌സാം; അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം കെ.എസ്.യു

തേഞ്ഞിപ്പാലം: കോവിഡ് പ്രത്യേക സാഹചര്യത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കാലിക്കറ്റ് സര്‍വകലാശാല സ്‌പെഷ്യല്‍ എക്‌സാം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ തീരുമാനിച്ച വ്യവസ്ഥകള്‍ പ്രകാരം ക്വാറന്റൈന്‍ ആയ വിദ്യാര്‍ഥികള്‍ക്കും പ്രസ്തുത പരീക്ഷക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ട്. എന്നാല്‍ ക്വാറന്റൈന്‍ ആവുകയും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പേര്,വിവരങ്ങള്‍ രേഖപെടുത്താന്‍ വിട്ട് പോവുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത
സാഹചര്യമുണ്ട്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപെടാതിരിക്കാന്‍ തദ്ദേശഭരണ ജനപ്രതിനിധികളുടെ സാക്ഷ്യപത്രം ഒരു രേഖയായി പരിഗണിച്ച് മേല്‍പറഞ്ഞ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപെട്ട് കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്ത് അയച്ചു

Related posts

Leave a Comment