കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ എല്ലാ സഹോദരങ്ങളും കര്‍ശനമായി പാലിക്കണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കോവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേരളത്തിലെ എല്ലാ സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

22,000 ത്തോളം കേസുകളാണ് കേരളത്തില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലധികമാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ പകുതിയും കേരളത്തില്‍ നിന്നാണ് എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു സംഘം വിദഗ്ധരെ സംസ്ഥാനത്തേയ്‌ക്ക് അയച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആര്‍.കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്ന് സംസ്ഥാനത്തെത്തും.

Related posts

Leave a Comment