കോവിഡ് വ്യാപനം കുറയുന്നു ; ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുദിവസത്തിൽ താഴെ മാത്രമുള്ള സന്ദർശനത്തിന് എത്തുന്ന പ്രവാസികൾക്ക് ഇനി ക്വാറന്റീൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

എല്ലാ പ്രവാസികളും കേന്ദ്രനിർദേശപ്രകാരമുളള പരിശോധനകൾ നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. കേന്ദ്ര മാർഗനിർദേശരേഖയ്ക്ക് അനുസൃതമായി കേരളം ക്വാറന്റീൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം കോവിഡ് വ്യാപനം കുറയുമെന്നാണു കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇതിനകം സമൂഹവ്യാപനം നടന്നുകഴിഞ്ഞതായും നിലവിൽ കേരളത്തിലെ കോവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Related posts

Leave a Comment