ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2981 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2981 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2,507 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 474 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 323,345 ആയി. രാജ്യത്ത് നിലവിൽ 37,630 രോഗികളാണ് ചികിത്സയിലുള്ളത്.

അതേസമയം, രാജ്യത്ത് ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ 634 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4281 പേരാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 285,081 ആയി.

Related posts

Leave a Comment