കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച താര സുന്ദരികൾക്ക് പോലീസ് കാവൽ ; കുടുംബത്തിനൊപ്പം സഞ്ചരിച്ചതിന് യുവാവിന് പിഴ ; കുറിപ്പ് വൈറൽ

കോട്ടയം : അമ്മ മീറ്റിങ്ങിന് മാസ്‌കിടാതെ വന്ന താരങ്ങളെ നോക്കി നിന്ന പൊലീസ് കാറില്‍ പോയ തനിക്ക് 500 രൂപ പെറ്റിയടിച്ചു തന്നെന്ന് കോട്ടയം സ്വദേശി.ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സ്വന്തം വാഹനത്തില്‍ യാത്ര ചെയ്തപ്പോള്‍ വാഗമണ്‍ പൊലീസ് മാസ്‌ക് ശരിയായി വെച്ചില്ലെന്ന കാരണം പറഞ്ഞ് 500 രൂപ പിഴയീടാക്കിയെന്ന് വിഷ്ണു എസ് നായര്‍ പറയുന്നു. അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിനെത്തിയ താര സുന്ദരിമാരേയും സുന്ദരമാരേയും പൊലീസ് നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും യാത്രക്കാരന്‍ ചൂണ്ടിക്കാട്ടി. പെറ്റിയടിച്ച രസീതിന്റെ ചിത്രവും അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിന്റെ ചിത്രവും വിഷ്ണു പങ്കുവെച്ചു. അയ്യായിരത്തോളം പേരാണ് ആറ് മണിക്കൂറിനിടെ വിഷ്ണുവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Related posts

Leave a Comment