കോവിഡ്: രാജ്യത്ത് 3688 പുതിയ കേസുകളും 50മരണവും

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 50 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 5,23,803ലേക്ക് ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ച 2,755 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 18,684ലേക്ക് ഉയര്‍ന്നു. ആകെ രോഗികളില്‍ 0.04 ശതമാനമാണിത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.74% ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.74% ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ രോഗികളില്‍ 1607 പേരും ഡല്‍ഹിയിലാണ്. സജീവ രോഗികളുടെ 5609 ആയി.ടെസ്റ്റ് പോസിറ്റിവിറ്റി 5.28% ആയി.

Related posts

Leave a Comment