കോവളത്ത് യുവതിയെ ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിച്ചു

തിരുവനന്തപുരം : കോവളത്ത് യുവതിയെ ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിച്ചു. സ്ത്രീപക്ഷ കേരളം ബഹുജന കൂട്ടായ്മ കഴിഞ്ഞ് മടങ്ങിയ വനിതയ്ക്ക് നേരെയാണ് ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം.

സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ പ്രവീണിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നേരത്തെയും പല തവണ ഇയാള്‍ അക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി.

Related posts

Leave a Comment