കോവളം എംഎൽഎ വിൻസെന്റിനെതിരെ ആക്രമണം ; വാഹനം തല്ലി തകര്‍ത്തു

തിരുവനന്തപുരം: കോവളം എംഎൽഎ വിൻസെന്റിനെതിരെ ആക്രമണം. ഇരുമ്പു ദണ്ഡുമായി ബൈക്കിലെത്തിയ യുവാവ് എംഎൽഎ യുടെ കാർ അടിച്ച് തകർത്തു. ഉച്ചക്കട സ്വദേശി സന്തോഷാണ് വിൻസെന്റ് എംഎൽഎയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസുകൾ തല്ലിപ്പൊട്ടിച്ചത്.രാവിലെ എട്ട് മണിയോടെയാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച ആക്രമിയെ നാട്ടുകാർ പിടികൂടി ബാലരാമപുരം പൊലീസിലേൽപ്പിച്ചു.സോഷ്യൽ മീഡിയകളിലൂടെ മുമ്പും നിരവധി തവണ പലർക്കെതിരെയും ഭീഷണിമുഴക്കൽ പതിവാക്കിയയാളാണ് സന്തോഷ് എന്ന് സംഭവ സ്ഥലത്തെത്തിയവർ പറഞ്ഞു. അക്രമിയെത്തിയ ബൈക്കും ചാക്കിൽ പൊതിഞ്ഞ് കൊണ്ടുവന്ന ദണ്ഡും പൊലസ് പിടിച്ചെടുത്തു.

Related posts

Leave a Comment