കോട്ടൂരിൽ കഞ്ചാവ് മാഫിയ വിളയാട്ടം: പോലീസ് ജീപ്പ് അടിച്ചു തകർത്തു: ആ ക്രമണത്തിൽ ഒരു പോലീസുകാരന് പരിക്ക്

കാട്ടാക്കട:  കോട്ടൂർ ആദിവാസിമേഖല കേന്ദ്രീകരിച്ചു കഞ്ചാവ് സംഘങ്ങളുടെ വിളയാട്ടം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസിനെ ആക്രമിച്ച സംഘം വനത്തിനുള്ളിൽ മറഞ്ഞു. ഒരാഴ്ചയായി നടന്ന അക്രമ പാരമ്പരകൾക്കൊടുവിലാണ് സംഘം പോലിസിന് നേർക്ക്  കല്ലേറും, വടിവാൾ വീശുകയും,   പെട്രോൾ ബോംബ് എറിഞ്ഞു ആക്രമണവും നടത്തുകയും ചെയ്തു.കോട്ടൂർ ജങ്ഷനിൽ വച്ച്  മലയിൻകീഴ് പോലീസ് ജീപ്പിനു നേരെയും  രാത്രി  രണ്ടു മണിയോടെ  നെല്ലിക്കുന്ന്  സജുകുമാറിന്റെ സജിത്ത് ഭവന് നേരെയും ആണ് ആക്രമണം ഉണ്ടായി.
ഒരാളെ വെട്ടി പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ടു  പോലീസ് സ്ഥലത്തു മഹസർ രേഖപ്പെടുത്തുകയും ഇതിന്റെ സാക്ഷിയായി സജു കുമാർ  ഒപ്പിടുകയും ചെയ്ത സംഭവത്തിൽ  കഞ്ചാവ് സംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം നൽകിയത് സാജുവും കുടുംബവും  എന്ന് സംശയിച്ചായിരുന്നു സംഘം  നെല്ലിക്കുന്ന് സജിത്ത് ഭവനിൽ സജുകുമാറിന്റെവീടിനു നേരെ ആക്രമണം നടത്തിയത്.അക്രമികൾ ബോബിബെറിഞ്ഞ്  ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടിൽ ഉണ്ടായിരുന്ന സ്‌കൂട്ടറുകൾ അടിച്ചു  തകർക്കുകയും, വീട്ടിൻ്റെ വാതിൽ വെട്ടിപ്പൊളിച്ചു സംഘം വധ ഭീഷണി മുഴക്കിയതായി സജുകുമാറും ഭാര്യ ഷീജയും പറഞ്ഞു. രാത്രി രണ്ടു മണിയോടെയായിരുന്നു ആക്രമണം ഇവരുടെ മക്കളും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു.  
 കഴിഞ്ഞ ഒരാഴ്ചയായി  പ്രദേശത്തു ആക്രമണങ്ങൾ തുടരുകയാണ് .വ്ളാവെട്ടി നെല്ലിക്കുന്ന് കോളനി   കേന്ദ്രീകരിച്ചു കഞ്ചാവ് മാഫിയാ  സംഘമാണ് നാട്ടുകാരുടെയും പോലീസിന്റെയും സമാധാനം കെടുത്തുന്നത്. പരസ്യമായി കഞ്ചാവ് കച്ചവടം നടത്തുന്ന സംഘങ്ങളെ കുറിച്ച് വിവരം നൽകിയാൽ  അവരെ സംഘം ചേർന്ന്  തന്നെ ആക്രമിക്കും എന്നത് കൊണ്ട് ഇവർക്കെതിരെ പരാതിപ്പെടാനും നാട്ടുകാർക്ക് ഭയമാണ്. ഒരുമാസത്തിനു  മുൻപ് സി ഐ മനോജ് കുമാറിന്റെ  നേതൃത്വത്തിൽ വീടാക്രമിച്ച  കഞ്ചാവ് സംഘങ്ങളെ പിടികൂടാൻ ശ്രമിച്ചെങ്കിലും   സംഘം വനത്തിൽ നിന്നിറങ്ങി  പോലീസിനെ ആക്രമിച്ചു വീണ്ടുംവനത്തിനുള്ളിൽ മറയുക പതിവാണ്.ഇതോടെ  പൊലീസിന് പിന്തിരിയേണ്ടി വന്നു.    ആഴ്ചക്ക് മുൻപ്   വീടാക്രമിച്ചു എന്ന പരാതിയിൽ   സി ഐ ബിജോയുടെ നേതൃത്വത്തിൽ   അന്വേഷണത്തിന് എത്തിയ പോലീസ് കഞ്ചാവ് സംഘത്തിന്റെ   വാഹനങ്ങൾ   കസ്റ്റഡിയിൽ എടുത്തു  ലോറിയിൽ കയറ്റി കൊണ്ടു  പോകാൻ ശ്രമം നടത്തവേ  ഇവർ മറഞ്ഞിരുന്നു എറിയുകയും  ആക്രമണത്തെ തുടർന്ന് പോലീസ് വാഹനങ്ങൾ എടുക്കാതെ പിന്തിരിയുകയും ചെയ്തിരുന്നു. അതെ സമയം വീടാക്രമിച്ച സംഭവത്തിൽ കേസ് രെജിസ്റ്റർ ചെയ്ത പോലീസ് സംഘത്തിലെ  പ്രധാന പ്രതിയെ അറസ്റ്   ചെയ്യുകയും ചെയ്തു.
      കഴിഞ്ഞ ദിവസം  കോട്ടൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി  മർദിച്ച കേസിലെ പ്രതിയെയും   പോലീസ് കസ്റ്റഡിയിലെടുത്തു  റിമാൻഡ് ചെയ്തിരുന്നു.  ഇതിൻ്റെ വൈരാഗ്യത്തിൽ  പരാതിക്കാരൻ എന്ന്  ആരോപിച്ചു കോട്ടൂരിലെ ബ്രദറുദീന്റെ   വീട് സംഘം അടിച്ചു തകർത്തത്.  തുടർന്ന്  വീണ്ടും ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്തു  കോട്ടൂർ ജങ്ങ്ഷനിൽ അന്ന് രാത്രിയിൽ   ക്യാമ്പ് ചെയ്ത്  നിരീക്ഷണം നടത്തിയ  പൊലീസിന്      നേരെ  രാത്രി ഒന്നര മണിയോടെയാണ് അൻപതോളം പേരുൾപ്പെട്ട സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്.ഈ  സംഭവത്തിൽ ആണ്  സി പി ഓ ആയ  ടിനോ തോമസിന്  പരിക്കേറ്റത്‌.  തലയ്ക്കു  പരിക്കേറ്റ ഉദ്ദ്യോഗസ്ഥൻ ആര്യനാട് ഹോസ്പിറ്റലിൽചികിത്സ തേടി . ബൈക്കിൽ എത്തിയ  നാലുപേർ    വാൾ  വീശി പൊലീസിന് നേരെ  അസഭ്യവർഷം നടത്തി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചുകടന്നു പോയ സംഘത്തെ  പോലീസ് വിരട്ടി ഓടിക്കുകയും പിൻതുടരുന്നതിനിടെ നാലംഗ സംഘം കോളനിയിൽ കയറുകയും  കൂടുതൽ ആളുകളെ സംഘടിച്ചു  അഞ്ചിലധികം ബൈക്കുകളിൽ സംഘം തിരികെ എത്തി  പൊലീസിന് നേരെ കല്ലെറിയുകയും  പെട്രോൾ ബോറിയുകയും ചെയ്തു. പിന്നിൽ നിന്നും ഏറി തുടങ്ങിയ സംഘം പോലീസ് ജീപ്പിനെ വളഞ്ഞു മുന്നിൽകയറുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു.കല്ലേറിൽ  നെയ്യാർഡാം  പോലീസ് സ്റ്റേഷനിലെ സി പി ഓ ടിനോ തോമസിന് തലയ്ക്കു പരിക്കേറ്റു. പെട്രോൾബോംബ് പൊട്ടാത്ത കാരണം കൂടുതൽ  അപകടം ഉണ്ടാകാതെ പോലീസ് രക്ഷപെടുകയായിരുന്നു ഇതിനു ശേഷം സ്ഥലത്തെത്തിയ  നെടുമങ്ങാട്, കാട്ടാക്കട ഡിവൈ എസ് പി മാരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിന് നേരെയും കഞ്ചാവ്  സംഘം മഴു ഉൾപ്പടെ മാരകായുധങ്ങളുമായി ആക്രമണം നടത്തി. ഷീൽഡ് ഉപയോഗിച്ച് തടഞ്ഞതിനാൽ ആണ് നെയ്യാർ ഡാം   സബ് ഇൻസ്‌പെക്ടർ ശശികുമാർ രക്ഷപ്പെട്ടത്.മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലു എറിഞ്ഞു തകർക്കുകയും ചെയ്തിരുന്നു.ശേഷം കാടിനുള്ളിക്കനാണ് സംഘം അയോഡി മറഞ്ഞത്. കാട്ടാക്കട , നെയ്യാർ ഡാം ,മലയിൻകീഴ്, മാറനല്ലൂർ,ആര്യങ്കോട്, പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുകയും  വ്യാപകമായി പരിശോധന നടത്തുകയും ചെയ്യുന്നു  ഇവർക്കായുള്ള തെരച്ചിൽ ഊർജിതപ്പെടുത്തി. പോലീസ് സംഘം വനത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി വരികയാണ്.  ഉച്ചയോടെ റൂറൽ എസ് പി മധു ആക്രമണം നടന്ന വീടുകളും  പോലീസിനെ ആക്രമിച്ച സ്ഥലങ്ങളും  സന്ദർശിച്ചു. എന്ത് വിലകൊടുത്തും അക്രമി സംഘത്തെ പിടികൂടുമെന്നും നാട്ടിൽ സമാധാനാന്തരീക്ഷമൊരുക്കുമെന്നും  എസ് പി പറഞ്ഞു.

Related posts

Leave a Comment