കൊട്ടിയൂര്‍ പിഡന കേസ് ; റോബിന്‍ വടക്കുംചേരിയ്ക്ക് വിധിച്ചിരുന്ന 20 വര്‍ഷം ശിക്ഷ 10 വര്‍ഷമാക്കി കുറച്ച്‌ ഹൈക്കോടതി വിധി

കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസിലെ കുറ്റവാളി റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. ശിക്ഷ പത്ത് വര്‍ഷവും ഒരു ലക്ഷം രൂപയുമായി കുറച്ചു.ഇരുപത് വര്‍ഷം തടവാണ് പത്ത് വര്‍ഷമായി കുറച്ചത്. പോക്‌സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വികാരിയായിരിക്കെ 2016ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റോബിന്‍ പീഡിപ്പിച്ചത്. പള്ളിയില്‍ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എന്‍ട്രി ജോലികളും ചെയ്തിരുന്ന പെണ്‍കുട്ടിയെ, കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കുറ്റം ചുമത്താന്‍ ശ്രമമുണ്ടായി. ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റോബിനെ ശിക്ഷിച്ചത്

Related posts

Leave a Comment