ഇദ്ധനവില: ബൈക്ക് ശവമഞ്ചയാത്രയും റീത്ത് സമര്‍പ്പണവും

കൂട്ടിലങ്ങാടി : ദിവസേന വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇദ്ധന വില സാധാരണക്കാരന്റെ നിത്യജീവിതത്തിന്റെ ഭാരം വര്‍ദ്ധിപ്പിക്കുകയാണെന്നും പാവങ്ങളുടെ പ്രയാസങ്ങളി ല്‍ മോദിക്ക് ഒരു പ്രയാസവും ഇല്ലെന്നും അംബാനി അദാനി മാരുടെ പ്രയാസങ്ങളില്‍ മാത്രമാണ് മോദിക്ക് പ്രയാസമുള്ള തെന്നും ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് പറഞ്ഞു. ഇദ്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മങ്കട ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി കൂട്ടിലങ്ങാടി ടൗണില്‍ നടത്തിയ ബൈക്ക് ശവമഞ്ചയാത്രയും റീത്ത് സമര്‍പ്പണവും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ധേഹം . പരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗസ് കമ്മിറ്റി പ്രസിഡന്റ് മന്‍സൂര്‍ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു . ഡി സി സി സെക്രട്ടറി ശശീന്ദ്രന്‍ , മൊയ്തു മാസ്റ്റര്‍ . അയമു , രാജീവ് , വാസുദേവന്‍ ഇസ്ലാഹ് , നാസര്‍ , അജിത്ത് , മഹേഷ് റഫീഖ് നാസര്‍ സംസാരിച്ചു.

Related posts

Leave a Comment